ബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണ്‍ എത്താന്‍ വൈകിയതിന് പണി കിട്ടിയത് അവതാരക രഞ്ജിനി ഹരിദാസിന്. ഫോണ്‍ 4ന്റെ കൊച്ചി ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. താരത്തെ കാണുന്നതിന് സ്ത്രീകള്‍ അടക്കം ആയിരക്കണക്കിന് പേരാണ് കൊച്ചിയിലെ എംജി റോഡില്‍ എത്തിയത്. സണ്ണി ലിയോണിനെ കാണാന്‍ രാവിലെ തന്നെ ജനങ്ങള്‍ എംജി റോഡില്‍ എത്തിയിരുന്നു.
രാവിലെ 9.45ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ലിയോണിന് ഉച്ചയ്ക്ക് 12.30നാണ് എംജി റോഡിലെ ഷോറൂമില്‍ എത്താനായത്. സണ്ണി ലിയോന്‍ വരാന്‍ വൈകിയതിന്റെ ദേഷ്യം ആരാധകര്‍ തീര്‍ത്തത് അവതാരക രഞ്ജിനി ഹരിദാസിനോടായിരുന്നു. സണ്ണി വരാന്‍ വൈകിയ ഓരോ നിമിഷവും ഫെയ്‌സ്ബുക്കിലും നേരിട്ടും രഞ്ജിനിക്ക് ചീത്തവിളി കിട്ടി.
രഞ്ജിനി ഹരിദാസിനെ ആ സ്‌റ്റേജില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ചിലര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ സണ്ണി ലിയോണ്‍ വരാന്‍ വൈകിയതിന് രഞ്ജിന് ഹരിദാസ് എന്തു ചെയ്തുവെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. അതേസമയം സണ്ണി വരാന്‍ വൈകിയ ഓരോ നിമിഷവും സദസിനെ ബോറടിപ്പിക്കാതെ നിര്‍ത്തിയത് രഞ്ജിനി ഹരിദാസിന്റെ അവതാരക മികവാണെന്ന് പറയാതെ വയ്യ.
വിമാനത്താവളത്തില്‍ നിന്നും കാറിലെത്തിയ സണ്ണി ലിയോണ്‍ റോഡരുകിലെ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത സണ്ണി ലിയോണ്‍ വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്ത ശേഷമാണ് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്. കൊച്ചിയില്‍ തന്നെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രം സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.