കോഴിക്കോട്: അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ബിജുല(42)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്നശ്ശേരി കുനിയംകോട് ചാത്തുകുട്ടിയുടെ മകളാണ്. വൃക്കരോഗിയായ ബിജുല ഡയാലിസിസിന് വിധേയയായിരുന്നു. രോഗം മൂലമുണ്ടായ മാനസികവിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്ന് കരുതുന്നു. പോലീസ് ജോലി ലഭിക്കുന്നതിന് മുന്പേ തന്നെ ഇവർ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.
വനിതാ സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ചു; വൃക്കരോഗത്തെ തുടർന്ന് കടത്ത മാനസികവിഷമമാണ് മരണത്തി ലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകർ
