ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ത്തത് കുഞ്ഞിന്റെ ജീവന്‍ പണയം വച്ച്! പുറത്തുപോയ ഭര്‍ത്താവ് വിളിച്ചിട്ട് ഫോണെടുക്കാത്തതിന് യുവതി ചെയ്തത്; വീഡിയോ വൈറല്‍

ഭര്‍ത്താവ് ഫോണെടുക്കാത്തതിന്റെ ദേഷ്യം യുവതി തീര്‍ത്തത് സ്വന്തം കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലുമെന്ന് ഭീഷണി മുഴക്കി. ബാങ്കോക്കിലാണ് അത്യന്തം അതിശയകരമായ ഈ സംഭവം നടന്നത്. നിരന്തരം വിളിച്ചിട്ടും പുറത്തുപോയ ഭര്‍ത്താവ് ഫോണെടുക്കാതെ വന്നതോടെയാണ് യുവതി കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് ഭീഷണി മുഴക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. നര്യൂമണ്‍ ജംപാസെര്‍ട്ട് എന്ന യുവതിയാണ് ഭര്‍ത്താവിനോടുള്ള ദേഷ്യം സ്വന്തം കുഞ്ഞിനോട് തീര്‍ത്തത്.

കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട യുവതി ‘ഈ കയറില്‍ തൂങ്ങുന്നത് നിങ്ങളുടെ കുഞ്ഞാണ്. ഇവനെ ഇതേവരെ ഞാന്‍ കൊന്നിട്ടില്ല. ഞാന്‍ വിളിച്ചാല്‍ നീ ഫോണ്‍ എടുക്കില്ല. എത്രയും പെട്ടെന്ന് തിരികെ വന്ന് ഇവനെ എടുത്തില്ലെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം’ എന്നു ഭീഷണി മുഴക്കുകയായിരുന്നു, വീഡിയോ കണ്ട കുട്ടിയുടെ അച്ഛനും ബന്ധുക്കളും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ അറസ്റ്റുചെയ്തു. ബിസിനസ് പരാജയപ്പെട്ടതും ഭര്‍ത്താവ് വഞ്ചിക്കുകയാണെന്ന തോന്നലുമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

https://youtu.be/c_jEpWkXotc

Related posts