പേരൂർക്കട: ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വീട്ടുകാരോടു മകൻ വിരോധം തീർത്തത് സുഹൃത്തിനൊപ്പം ചേർന്ന് സ്വന്തം വീട് അടിച്ചുതകർത്തു. ചെട്ടിവിളാകം നെടുന്പ്രം ലെയിനിൽ ഭുവനചന്ദ്രന്റെ വീടാണ് തകർക്കപ്പെട്ടത്. ഇയാളുടെ മകൻ അനൂപും കൊലക്കേസ് പ്രതിയും അനൂപിന്റെ സുഹൃത്തുമായ അജേഷും ചേർന്ന് കഴിഞ്ഞ 18നാണ് വീട് അടിച്ചു തകർത്തത്. എസ്ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപിനെ അറസ്റ്റു ചെയ്തത്.
അനൂപിന്റെ സുഹൃത്ത് അജേഷ്, കണ്ണാടി ഷാജി വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് അടുത്തകാലത്താണ് ഇറങ്ങിയത്. അജേഷിനായി അന്വേഷണം ഉൗർജിതമാക്കിയതായി പേരൂർക്കട പോലീസ് പറഞ്ഞു.