ലണ്ടൻ: വെയ്ന്‍ റൂണിയുടെ ഇരുന്നൂറാം പ്രീമിയര്‍ ലീഗ് ഗോളിന് എത്തിഹാദ് സ്റ്റേഡിയം സാക്ഷിയായി. പക്ഷേ റൂണിയുടെ നേട്ടം എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർക്കാൻ പോന്നതായിരുന്നില്ല. റൂണിയുടെ ഉജ്വലഗോളില് മത്സരം 1-1 സമനിലയില്‍.
പകുതിസമയത്തിനു പത്തു മിനിറ്റു മുമ്പായിരുന്നു റൂണി പ്രീമിയര്‍ ലീഗിലെ ഡബിള്‍ സെഞ്ചുറി തികച്ചത്. 1-0 എന്ന അപൂര്‍വവിജയം സ്വപ്്നം കണ്ട എവര്ട്ടണിനുമേല് റഹീമിന്റെ ഗോള്‍ ഇടിമിന്നല്‍ പോലെയായി.
കാല്വര്ട്ടുമായി കൂട്ടിയിടിച്ചതിന് മഞ്ഞക്കാര്‍ഡ് കിട്ടിയ കൈല്വാക്കറിനെ രണ്ടാം പകുതി മുഴുവനും പുറത്തിരുത്തിയായിരുന്നു മാഞ്ചസ്റ്ററിന്റെ കളി. 82-ാം മിനിറ്റിലാണ് ഇടിത്തീ പോലെ സമനില ഗോള്‍ പിറന്നത്. ഇതോടെ തോല്‍പ്പിക്കാനാകാത്ത ടീം എന്ന സല്‍പ്പേര് മാഞ്ചസ്റ്റര്‍ സിറ്റി അന്വര്‍ഥമാക്കി.
ഭാഗ്യവും നിര്‍ഭാഗ്യവും ഇരുടീമുകള്‍ക്കും മാറിമറിഞ്ഞു വന്നുകൊണ്ടിരുന്ന മത്സരമായിരുന്നു എത്തിഹാദില്‍ നടന്നത്.രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ട വാക്കറിനെ നഷ്ടപ്പെട്ടതോടെ സിറ്റിക്ക് അല്പം താളം തെറ്റിയതു പോലെയായിരുന്നു.
വൈകാതെ തന്നെ സിറ്റി വീണ്ടും നിയന്ത്രണം വീണ്ടെടുത്തു.ജോര്‍ദാന്‍ പിക്ഫോര്‍ഡിനെ കളത്തിലിറക്കിയെങ്കിലും എവര്ട്ടണ് ഗോളിയുടെ വീര്യത്തിനു മുന്നില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. റൂണി ഇതുവരെ മാഞ്ചസ്റ്ററിനെതിരെ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.അലന് ഷിയററിനു ശേഷം 200 കടക്കുന്ന ഇംഗ്ലീഷ് താരമാണ് റൂണി.