ചങ്ങാതി നന്നായാൽ…! ക​രി​വെ​ള്ളൂ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ്: സു​ഹൃ​ത്ത് വ​ഞ്ചി​ച്ച​താ​ണെ​ന്ന് പ്ര​തി​യു​ടെ മൊ​ഴി; കോടികളുടെ തട്ടിപ്പിന്‍റെ ചുരുളഴിയുന്നു..

പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പി​ന്‍റെ ചു​രു​ളു​ക​ൾ അ​ഴി​യു​ന്നു. മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്താ​യി കൂ​ടെ കൂ​ടി​യ ര​ണ്ടാം പ്ര​തി പ്ര​ശാ​ന്തി​ന്‍റെ ച​തി​യാ​ണ് കാ​ര​ണ​മെ​ന്ന് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​വി. പ്ര​ദീ​പ​ൻ. മു​ക്കു​പ​ണ്ട​വും അ​വ​ശേ​ഷി​ക്കു​ന്ന സ്വ​ർ​ണ​വും മാ​റ്റു​ന്ന​തി​നാ​യി ലോ​ക്ക​ർ കൊ​ള്ള​യ​ടി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്ത പ്ര​തി ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ്ര​ശാ​ന്തി​നു​ള്ള നി​ർ​ണാ​യ​ക പ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം 2016 ജ​നു​വ​രി​യി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സൊ​സൈ​റ്റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ലോ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ൾ സ്വ​ർ​ണ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി ദ്ധ​രി​പ്പി​ക്കാ​ൻ​വേ​ണ്ടി പ്ര​ശാ​ന്താ​ണ് ഒ​രു അ​പ്രൈ​സ​റെ ഏ​ർ​പ്പാ​ടാ​ക്കി​യ​തെ​ന്നും ഇ​തി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് അ​പ്രൈ​സ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​തെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ച്ചു.

ഇ​തി​നു ശേ​ഷ​മാ​ണ് വ്യാ​പ​ക​മാ​യ മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ് ന​ട​ന്ന​ത്. ഇ​ങ്ങ​നെ​യെ​ടു​ത്ത തു​ക​യി​ൽ നി​ന്ന് പ്ര​ശാ​ന്ത് പ​രി​ച​യ​പ്പെ​ടു​ത്തി​യ ചാ​ണ്ടി കു​ര്യ​ൻ എ​ന്ന​യാ​ളു​ടെ നി​ല​മ്പൂ​ർ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​യ്യ​ന്നൂ​ർ ആ​ക്സി​സ് ബാ​ങ്ക് ശാ​ഖ വ​ഴി ഒ​രു കോ​ടി​യോ​ളം രൂ​പ അ​യ​ച്ചു​കൊ​ടു​ത്തു. വ​ൻ ലാ​ഭ​മു​ള്ള ബി​സി​ന​സ് എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം ന​ൽ​കി​യ​ത്.​

പി​ന്നീ​ട് പ്ര​ശാ​ന്തി​ന്‍റെ സു​ഹൃ​ത്താ​യ ഒ​രു വ്യാ​പാ​രി​ക്ക് അ​ര​ക്കോ​ടി രൂ​പ​യോ​ള​വും കൊ​ടു​ത്തു. ത​ന്നെ പ​ല​തും പ​റ​ഞ്ഞ് പ്ര​ശാ​ന്ത് ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​ദീ​പ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ പ്ര​ദീ​പ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​ശാ​ന്തി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തെ​ങ്കി​ലേ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​ക്കാ​ൻ ക​ഴി​യൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts