കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍! ആസൂത്രിത കൊലപാതകമെന്ന് പ്രാഥമിക നിഗമനം; പ്രദേശത്ത് സംഘര്‍ഷം

കുപ്രസിദ്ധമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ആലത്തൂര്‍ കുട്ടിച്ചാത്തന്‍പടി വിപിനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. മുഖത്തും കാലിനും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്.

2016 നവംബര്‍ 19-നാണ് കൊടിഞ്ഞിയില്‍ മതം മാറിയ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍പോലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വിപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റും. മതം മാറിയതിന്റെ പേരിലാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ രണ്ടാം പ്രതിയാണ് വിപിന്‍. അടുത്തിടയ്ക്കാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

 

 

Related posts