മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷങ്ങള്‍ നടക്കുന്നത്. ദുര്‍ഗാ ചടങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം അന്നേ ദിവസമാണെന്നതിനാല്‍ ഹിന്ദുമുസ്ലീം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മമത അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തി. ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കാനാണ് മമത ശ്രമിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് ആറുവരെ വിഗ്രഹ നിമജ്ജന ഘോഷയാത്രയോ നിരത്തിലുള്ള മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്താമെന്നും മമത അറിയിച്ചു.