ഒടുവിൽ വിജയം ദിലീപിന് തന്നെ..! ഡി സിനിമാസിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോർട്ട്; 35 സെന്‍റ് ഭൂമി കൈയേറിയെന്നത് വെറും ആരോപണം മാത്രം

തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല.

സ്വകാര്യ ക്ഷേത്രത്തിന്‍റെ ഒന്നര സെന്‍റ് ഭൂമി മാത്രമാണ് ദിലീപിന്‍റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഡി സിനിമാസിനായി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നു റവന്യൂ, സർവേ വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു.

35 സെ​ന്‍റ് സ്ഥ​ലം തോ​ട് പു​റ​ന്പോ​ക്കാ​ണെ​ന്നും ബാ​ക്കി സ്ഥ​ലം വ​ലി​യ ത​ന്പു​രാ​ൻ കോ​വി​ല​കം വ​ക​യാ​ണെ​ന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ചാ​ണ് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്നും ഇ​തി​ൽ പു​റ​ന്പോ​ക്കും ഉ​ൾ​പ്പെ​ടു​ന്ന​താ​യു​ള്ള റ​വ​ന്യൂ റി​പ്പോ​ർ​ട്ട് മു​ക്കി​യെ​ന്നും നേ​ര​ത്തേ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

Related posts