കി​ട്ടി​യ​തും ന​ട്ട​തും ഒ​രു മു​റം വി​ള​ഞ്ഞ​പ്പോ​ൾ പറമ്പ് നിറയെ..! ഒരുമുറം പച്ചക്കറി പദ്ധതിയിൽ റബർ തോട്ടത്തിൽ വിളഞ്ഞത് നൂറുമേനി; റിട്ടയേർട്ട് അധ്യാപക ദമ്പതികളുടെ വിശ്രമ ജീവിതത്തിലെ കൃഷിജീവിതത്തെക്കുറിച്ച് ഇവർ പറ‍യുന്നത് കേൾക്കാം…

ക​ണ​മ​ല: മൂ​ക്ക​ൻ​പെ​ട്ടി ഒ​ഴു​ക​യി​ൽ കു​ര്യ​ന്‍റെ പ​റ​മ്പി​ൽ കാ​ട്ടു​പ​ട​ൽ പ​ട​ർ​ന്നി​രു​ന്ന റ​ബ​ർ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ ഇ​പ്പോ​ൾ ആ ​കാ​ഴ്ച​യി​ല്ല. പ​ക​ര​മു​ള്ള​ത് പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച മ​ത്ത​ന്‍റെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ. അ​വ​യി​ൽ നി​റ​യെ ഉ​രു​ണ്ട് കൊ​ഴു​ത്ത് പാ​ക​മാ​യ നൂ​റു​ക​ണ​ക്കി​ന് മ​ത്ത​ങ്ങ​ക​ൾ. റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​റാ​യ ഒ.​ജെ. കു​ര്യ​ൻ ന​ന്ദി പ​റ​യു​ന്നു​ത് ഒ​രു മു​റം പ​ദ്ധ​തി​ക്ക്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​ൻ വ​ഴി വി​ത​ര​ണം ചെ​യ്ത വീ​ട്ടി​ലൊ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച​തി​ലെ മ​ത്ത​ന്‍റെ വി​ത്തു​ക​ളാ​ണ് ഒ​ന്ന​ര ഏ​ക്ക​ർ റ​ബ​ർ തോ​ട്ടം നി​റ​യെ വ​ള​ർ​ന്ന് പൂ​വി​ട്ട് കാ​യ്ച്ച് അ​ഞ്ഞൂ​റി​ൽ പ​രം ഉ​രു​ള​ൻ മ​ത്ത​ങ്ങ​ക​ൾ സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​ത്തു​ക​ളു​ടെ പാ​യ്ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് പ​ച്ച​ക്ക​റി വി​ത്തു​ക​ളും നെ​ടു​നീ​ളെ വ​ള​ർ​ന്ന് പാ​വ​യ്ക്ക​യും പ​യ​റും വെ​ണ്ട​ക്ക​യും വ​ഴു​ത​ന​ങ്ങ​യു​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​പ്പു​ണ്ട്.

500 മ​ത്ത​ങ്ങ ക​ഴി​ഞ്ഞ ദി​വ​സം പ​റി​ച്ചെ​ടു​ത്ത് മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ച് വി​റ്റെ​ന്ന് ക​ണ​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഒ.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു. ഭാ​ര്യ​യും റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മി​സ്ട്ര​സു​മാ​യ പി.​വി. ത്രേ​സ്യാ​മ്മ​യാ​ണ് കൃ​ഷി​പ്പ​ണി​യി​ലെ ഏ​ക സ​ഹാ​യി. മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും മ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ആ​ചാ​ര്യ അ​വാ​ർ​ഡും ത്രേ​സ്യാ​മ്മ ടീ​ച്ച​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ശ്ര​മ ജീ​വി​തം ആ​ന​ന്ദ​ക​ര​വും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ലു​മാ​ക്കാ​ൻ കൃ​ഷി​യെ​ക്കാ​ൾ മ​റ്റൊ​ന്നി​ല്ല​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. പ്ര​യോ​ജ​ന​മി​ല്ലാ​ത്ത കാ​ട്ടു​പ​ട​ലു​ക​ൾ മൂ​ടു​ന്ന റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ മ​ത്ത​ൻ കൃ​ഷി ന​ല്ല വ​രു​മാ​ന മാ​ർ​ഗ​മാ​ക്കാ​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് കു​ര്യ​ൻ​സാ​റി​ന്‍റെ കൃ​ഷി.

മ​ക്ക​ളാ​യ ആ​ദ​ർ​ശ് പ​ള​ളി​ക്ക​ത്തോ​ട് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ധ്യാ​പ​ക​നും ആ​ന​ന്ദ് ദു​ബാ​യി​ൽ സൗ​ണ്ട് എ​ൻ​ജി​നി​യ​റു​മാ​യി ജോ​ലി ചെ​യ്യു​ന്നു.

Related posts