തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്നു തെളിയിക്കാൻ തിയറ്റർ അധികൃതർക്ക് കളക്ടറുടെ നിർദ്ദേശം. പുറമ്പോക്കു കൈയേറിയിട്ടില്ലെന്നും അളവിൽ ഒന്നര സെന്റ് മാത്രമാണ് അധികമായുള്ളതെന്നും ജില്ലാ സർവേ സൂപ്രണ്ട് കളക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. അധികമുള്ള സ്ഥലം സർക്കാരിന്റേതല്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഡി സിനിമാസിനാണെന്ന് കളക്ടർ നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് സെപ്റ്റംബർ 14ന് രേഖകളുമായി ഹാജരാകാൻ ഡി സിനിമാസ് അധികൃതരോട് കളക്ടർ നിർദേശിച്ചു.