ശ്രീശാന്തിന് മടങ്ങിയെത്താനാകും: പഠാൻ

കോ​​ഴി​​ക്കോ​​ട്: കോ​​ട​​തി വി​​ധി​​യെ​​ത്തു​​ട​​ർ​​ന്ന് കു​​റ്റ​​വി​​മു​​ക്ത​​നാ​​യ മു​​ൻ ഇ​​ന്ത്യ​​ൻ ക്ര​​ക്ക​​റ്റ് താ​​രം ശ്രീ​​ശാ​​ന്തി​​ന് ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്താ​​ൻ അ​​വ​​സ​​ര​​ങ്ങ​​ളു​​ണ്ടെ​​ന്ന് ഇ​​ന്ത്യ​​ൻ താ​​രം ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ. ക​​ട​​വ് റി​​സോ​​ർ​​ട്ടി​​ൽ ന​​ട​​ന്ന മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

നി​​ല​​വി​​ലെ പ്ര​​ക​​ട​​ന​​വും ശാ​​രീ​​രി​​ക ക്ഷ​​മ​​ത​​യു​​മാ​​ണ് അ​​ന്താ​​രാ​​ഷ്‌​​ട്ര​​ക്രി​​ക്ക​​റ്റി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി വ​​ര​​വി​​നെ നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്. അ​​ത​​ല്ലാ​​തെ മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ ഒ​​രു താ​​രം എ​​ന്ത് ചെ​​യ്തു എ​​ന്ന​​ത് ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്താ​​നു​​ള്ള മാ​​ന​​ദ​​ണ്ഡ​​മ​​ല്ല. ഏ​​ത് താ​​ര​​മാ​​യാ​​ലും മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് പൂ​​ർ​​ണ​​മാ​​യും സ​​ജ്ജ​​നാ​​ണെ​​ന്ന് ആ​​ദ്യം സ്വ​​യ​​വും പി​​ന്നീ​​ട് സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്കും ബോ​​ധ്യ​​പ്പെ​​ട​​ണം.

പൂ​​ർ​​ണ​​മാ​​യും ക്രി​​ക്ക​​റ്റി​​ൽ സ്വ​​യ​​മ​​ർ​​പ്പി​​ച്ച് നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ പ​​രി​​ശ്ര​​മി​​ച്ചാ​​ൽ തി​​രി​​ച്ചു​​വ​​ര​​വ് തി​​ക​​ച്ചും സാ​​ധ്യ​​വും അ​​ർ​​ഹ​​വു​​മാ​​ണ്. എ​​ല്ലാ​​വ​​രെ​​യും പോ​​ലെ ശ്രീ​​ശാ​​ന്തി​​നും അ​​ത് സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സം. ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കു​​ള്ള തെഞ്ഞെ​​ടു​​പ്പ് തീ​​ർ​​ത്തും സു​​താ​​ര്യ​​മാ​​ണെ​​ന്ന് ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

Related posts