സിനിമാതാരങ്ങൾ ഫിറ്റ്നസും ഡയറ്റും ഏറെ ശ്രദ്ധിക്കുന്നവരാണ്. താരങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങൾ വാർത്താ പ്രാധാന്യവും നേടാറുണ്ട്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ വിനയൻ മലയാളത്തിന് പരിചയപ്പെടുത്തിയ നടിയാണ് മേഘ്ന രാജ്. മേഘ്നയുടെ ഫിറ്റ്നസ് പരിശീലന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. താരം തന്നെയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
തലകീഴായി തൂങ്ങി നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. പരിശീലകന്റെ ഒപ്പം നിൽക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. മേഘ്നയുടെ പരിശീലകൻ നിസാരക്കാരനല്ല. കിക്ക് ബോക്സിംഗിലെ ലോക ചാന്പ്യനായ ഗിരീഷ് ആർ ഡൗഡയാണ് താരത്തിന് പരിശീലനം നൽകുന്നത്. 2009ൽ പുറത്തിറങ്ങിയ ബെൻഡു അപ്പാരോ ആർഎംപി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മേഘനയുടെ സിനിമ പ്രവേശം. ഏറ്റവുമധികം അഭിനയിച്ചതാകട്ടെ മലയാളത്തിലും. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് മേഘ്ന രാജ്. ചിത്രീകരണം പുരോഗമിക്കുന്ന സീബ്ര വരകൾ മുതൽ നാല് മലയാളചിത്രത്തിലും മേഘ്ന അഭിനയിക്കുന്നുണ്ട്. ഇതിൽ ഒരു ഫഹദ് ഫാസിൽ ചിത്രവും ഉൾപ്പെടുന്നു.