കമലഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളി ഗൗതമി. ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയ്ക്കെതിരെയാണ് ഗൗതമി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. വിഡ്ഢികൾ പിറുപിറുക്കുകയും പട്ടികൾ കുരയ്ക്കുകയും ചെയ്തോട്ടെ. ഞാൻ മുൻപോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അല്ലാതെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനല്ല- ഗൗതമി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമലും വേർപിരിയുന്നത്. ഗൗതമി തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഹൃദയഭേദകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നുമാണ് ഗൗതമി പറഞ്ഞത്.