ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധു ലോക ബാഡ്ചാമ്പ്യന്ഷിപ്പില് മെഡലുറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു മൂന്നാം തവണയും സെമിയില്‍ കടന്നത്. 21-14,21-9 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സെമിയില്‍ കടന്നതോടെ സിന്ധു മെഡലുറപ്പിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നെങ്കിലും സെമിയില്‍ പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്വാളും ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ഇന്നിറങ്ങും. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ സണ്‍ വാന്‍ ഹോ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ കെട്ടുകെട്ടിച്ചത്.14-21,18-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.
Related posts
എംജി സര്‍വകലാശാല വോളിബോള്‍; അസംപ്ഷന്‍ ജേതാക്കള്‍
ചങ്ങനാശേരി: വരാപ്പുഴ പപ്പന് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എംജി യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ്...ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയെ വീഴ്ത്തി പരാഗ്വെ
അസൻസിയൺ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ലോകചാന്പ്യൻമാരായ അർജന്റീനയെ പരാജയെപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വിജയിച്ചത്. രാഗ്വെയിലെ...മുഹമ്മദ് ഇനാൻ ഏഷ്യ കപ്പ് ടീമിൽ
മുംബൈ: എസിസി ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു....