വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ്യനാണോ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി. എന്തായാലും ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ കോഹ്ലിയും പുലിവാലു പിടിച്ചിരിക്കുകയാണ്. കോഹ്ലിയും ആശിഷ് നെഹ്റയും റാം റഹീമിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
കോഹ്ലിയെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ വിവാദസ്വാമി അവകാശപ്പെട്ടിരുന്നു. 2016 ല്‍ കരിയറിലെ മോശം സമയത്തിലൂടെ പോകുമ്പോള്‍ കോഹ്ലിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് താനായിരുന്നു എന്നായിരുന്നു റാം റഹീമിന്റെ അവകാശവാദം. വിരാടിന് പുറമെ ബോക്സര്‍ വിജേന്ദര്‍ സിംഗിനേയും ഓപ്പണര്‍ ശിഖര്‍ ധവാനേയും താനാണ് പരിശീലിപ്പിച്ചതെന്നും റാം റഹീം പറഞ്ഞിരുന്നു.