ജയിലിലും ആഡംബരം കൈവിടാതെ ആള്‍ദൈവം ഗുര്‍മീത് റാം റഹീം. ബലാത്സംഗക്കേസില്‍ സിബിഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഹ്തക് ജയിലിലേക്ക് മാറ്റിയ ഗുര്‍മീത് റാം റഹീമിന്റെ ജയിലിലേക്കുളള യാത്ര അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററിലായിരുന്നു. അടുത്ത ചില അനുയായികളും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
ജയലില്‍ പ്രത്യേക സെല്ലാണ് ഗുര്‍മീതിന് നല്‍കിയിരിക്കുന്നത്. കൂടാതെ കുടിക്കാന്‍ മിനറല്‍ വെളളവും കഴിക്കാന്‍ കിറ്റ് കാറ്റ് ചോക്ലേറ്റും. കൂടെ ജയിലില്‍ സഹായിയായി സുന്ദരിയായ പേര്‍സണല്‍ സെക്രട്ടറിയുമുണ്ടന്നാണ് റിപ്പോര്‍ട്ട്. ശരിക്കും വിഐപി പരിഗണനയാണ് ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ ഗുര്‍മീതിന് നല്‍കിയിരിക്കുന്നത്. വിധി വന്നതിനുശേഷം ആയിരക്കണക്കിന് അനുയായികള്‍ വ്യാപക അക്രമങ്ങളാണ് നടത്തിയത്. വാഹനങ്ങള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീവെച്ചു. അക്രമത്തില്‍ 35 പേര് മരിച്ചു.
250ലേറെപേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലും രാജസ്ഥാനിനും പുറമെ പഞ്ചാബിലും ഹരിയാനയിലും അക്രമങ്ങള്‍ തുടരുന്നു. കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച വരെ റോഹ്ത്തക്കിലെ പ്രത്യേക ജയിലില്‍ തന്നെ ഗുര്‍മീതിനെ പാര്‍പ്പിക്കുമെന്നാണ് സൂചന. ശിക്ഷ വിധിച്ച ശേഷം മറ്റൊരു ജയിലിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്.ആക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്