മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്പോൾ കട്ട് പറയാൻ മറന്നുപോയ അനുഭവത്തക്കുറിച്ച് ചില സംവിധായകർ വാചാലരായിട്ടുണ്ട്. എന്നാൽ സംവിധായകൻ കട്ട് പറഞ്ഞിട്ടും അഭിനയം നിർത്താൻ മറന്നുപോയ താരങ്ങളെക്കുറിച്ചാണ് ഇപ്പോൾ ബോളിവുഡിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ.
ദ ജെന്റിൽമാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. നായകനും നായികയും ലിപ്ലോക്ക് രംഗത്ത് സ്വയം മറന്ന് അഭിനയിച്ച കഥ വെളിപ്പെടുത്തിയത് ചിത്രത്തിന്റെ സംവിധായകർ തന്നെയാണ്. സിദ്ധാർഥും ജാക്വിലിൻ ഫെർണാണ്ടസും ഉൾപ്പെട്ട ലിപ്ലോക്ക് രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. സംവിധായകൻ കട്ട് പറഞ്ഞിട്ടും ഇരുവരും ചുംബിച്ചുകൊണ്ടിരുന്നു.
ബോളിവുഡ് സിനിമയിലെ ഏറ്റവും ദൈർഘ്യം കൂടിയ ചുംബന രംഗം എന്ന് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് ജാക്വിലിനും സിദ്ധാർഥും. ആലിയ ഭട്ടുമായി വേർപിരിഞ്ഞ സിദ്ധാർത്ഥിന്റെ പുതിയ കാമുകി ജാക്വിലിനാണ് എന്ന കിംവദന്തി പ്രചരിക്കുന്നതിനിടെയാണ് ചുംബന കഥ പുറത്ത് വന്നിരിക്കുന്നത്. ആ ഗാനരംഗം കണ്ടാൽ മനസിലാവും എത്രത്തോളം ഇഴുകിച്ചേർന്നാണ് ജാക്വിലിനും സിദ്ധാർഥും ചിത്രത്തിൽ അഭിനയിച്ചത് എന്ന്. ഇത് കണ്ട് ആലിയ ഭട്ടിന്റെ ഹൃദയം തകർന്നു എന്നാണ് കേൾക്കുന്നത്. രാജ് നിഡിമോരുവും ഡികെ കൃഷ്ണയുമാണ് എ ജന്റിൽമാൻ എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.