മിയ ജോർജിനെയും മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷെബി സംവിധാനം ചെയ്ത ബോബി റീമേക്കിംഗിനൊരുങ്ങുന്നു. തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുന്നതിനിടെയാണ് തമിഴിലേക്കും തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നത്.
ഇരുപത്തിയെട്ടുകാരിയെ പ്രണയിച്ചു വിവാഹംകഴിക്കുന്ന ഇരുപത്തിയൊന്നുകാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അജു വർഗീസ്, ഷമ്മി തിലകൻ, സുധീർ കരമന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ബോബി. നേരത്തെ രജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടർഫ്ലൈയിൽ നിരഞ്ജൻ അഭിനയിച്ചിരുന്നു.