പോലീസ് ഭാവം മറന്നു ബെഹ്‌റ, കിരീടം ചൂടിച്ചു കുട്ടികള്‍! നാടന്‍പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ബെഹ്‌റയ്‌ക്കൊപ്പം ഭാര്യ മധുമിതയുടെ നൃത്തവും; വിഭിന്നശേഷിയുള്ള കുട്ടികളുടെ ഓണാഘോഷവേദിയില്‍ ആവേശം വാനോളം

കൊ​ച്ചി: പോ​ലീ​സ് മേ​ധാ​വി​യു​ടെ ചി​ട്ട​വ​ട്ട​ങ്ങ​ൾ മാ​റ്റി​വ​ച്ചു നാ​ട​ൻ​പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ​ക്കൊ​പ്പം മാ​വേ​ലി​യു​ടെ കൈ​പി​ടി​ച്ചു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ചു​വ​ടു​വ​ച്ച​പ്പോ​ൾ വി​ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​വേ​ദി​യി​ൽ ആ​വേ​ശം വാ​നോ​ളം. ബെ​ഹ്റ​യ്ക്കൊ​പ്പം ഭാ​ര്യ മ​ധു​മി​ത​യും നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച​തോ​ടെ അ​പൂ​ർ​വ​മാ​യ ദൃ​ശ്യ​വി​രു​ന്നി​ന്‍റെ ആ​ന​ന്ദം കാ​ഴ്ച​ക്കാ​രി​ൽ നി​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ സെ​ന്‍റ​ർ ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് എ​ൻ​റി​ച്ച്മെ​ന്‍റി​ന്‍റെ (സി​ഇ​എ​ഫ്ഇ​ഇ) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ വി​ഭി​ന്ന ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യാ​യി​രു​ന്നു (പൂ​വേ പൊ​ലി-2017) വേ​ദി. ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലേ​ക്കെ​ത്തി​യ ഡി​ജി​പി​യേ​യും പ​ത്നി​യേ​യും കൂ​ന​മ്മാ​വ് ചാ​വ​റ സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​ത്തോ​ടെ വ​ര​വേ​റ്റു.

ച​മ​ഞ്ഞൊ​രു​ങ്ങി​യ കു​ട്ടി​മാ​വേ​ലി​മാ​ർ ഡി​ജി​പി​യോ​ടു വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ഞ്ഞു. കു​ഞ്ഞു​ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്കി. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ച്ച ഡി​ജി​പി ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു ഓ​ണം ആ​ഘോ​ഷി​ച്ചി​ട്ടി​ല്ല​ന്നു പ​റ​ഞ്ഞാ​ണു വേ​ദി വി​ട്ട​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മ​ത്സ​ര​ശേ​ഷം ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും പാ​യ​സ​വു​മ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

Related posts