മഴ പെയ്യുമ്പോള്‍ കുട ചൂടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ഒരു വാഹനത്തില്‍ ഇരിക്കുന്നയാള്‍ മഴ നനയാതെ കുടപിടിച്ചാല്‍ അതില്‍ ഒരു അസ്വാഭാവികതയുണ്ട്. ഒരു എന്‍ജിന്‍ ഡ്രൈവര്‍ മഴനനയാതിരിക്കാന്‍ കുടചൂടിക്കൊണ്ട് ട്രെയിന്‍ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ട്രെയിനിന്റെ കണ്‍ട്രോള്‍ പാനലിലേക്ക് വെള്ളം വീഴുന്നത് തടയാനാണ് അദ്ദേഹം കുടചൂടുന്നത്. മാത്രമല്ല നിലത്ത് പേപ്പര്‍ വിരിച്ചിട്ടുമുണ്ട്. ജാര്‍ഖണ്ഡിലെ ബെര്‍മോസ് സ്റ്റേഷനില്‍ നിന്ന്് പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. നവമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ഇവര്‍ക്ക് മറുപടി ലഭിക്കുകയും ചെയ്തു.