ഒടിഞ്ഞ കൈയ്യുമായി കാമുകന്റെ തല അറുക്കാന്‍ കുഞ്ഞുമോള്‍ ഭര്‍ത്താവിനൊപ്പം കൂടി, പാതിരാത്രിയിലെ കൊലപാതകത്തില്‍ നിര്‍ണായകമായത് ഫോണ്‍കോളും, കോട്ടയം കൊലപാതകത്തിന്റെ ഉള്ളറകളിലേക്ക്

കോട്ടയത്ത് കൊലചെയ്യപ്പെട്ട ബുധനാഴ്ച വൈകുന്നേരം സന്തോഷിന്റെ ഫോണിലേക്ക് അവസാനമായി വന്ന കോള്‍ പ്രതി കുഞ്ഞുമോളുടേതായിരുന്നു. കോള്‍ എടുത്തത് സന്തോഷിന്റെ പിതാവായിരുന്നു. ഇതനുസരിച്ചാണ് രാത്രി പത്തരയോടെ സന്തോഷ് വിനോദിന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കുഞ്ഞുമോള്‍ സന്തോഷിനെ പല തവണ വിളിച്ചതായി ഫോണ്‍ രേഖയുണ്ട്. ആസൂത്രിതമായിരുന്നു കൊലപാതകം. ആണി പറിക്കുന്നതിനുള്ള വലിയ ചുറ്റികയും വലിയ കത്തിയും പ്രതി കരുതി വച്ചിരുന്നു. പിന്നില്‍നിന്ന് ചുറ്റികകൊണ്ടുള്ള അടിയേറ്റു പിടച്ചു വീണ സന്തോഷിനെ ഇതേ ആയുധംകൊണ്ട് തുടര്‍ച്ചയായി വിനോദ് അടിച്ചു. സന്തോഷ് വീട്ടിലെത്തിയ ഉടന്‍തന്നെ വെള്ളം എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് കുഞ്ഞുമോള്‍ അടുക്കളയിലേക്ക് പോയ സമയത്താണ് സന്തോഷ് കൃത്യം നടത്തിയത്.

സന്തോഷ് ഇരുന്ന കസേരയിലും വീടിന്റെ ഭിത്തിയിലും തറയിലും മുറ്റത്തും ചോരക്കറകള്‍ ഫോറന്‍സിക് വിഭാഗം കണ്ടെത്തി. വലിച്ചിഴച്ചു കൊണ്ടുപോയ മൃതദേഹത്തില്‍നിന്നു കഴുത്ത് മുറിച്ചുമാറ്റി. തുടര്‍ന്ന് ഉടല്‍ രണ്ടായി മുറിച്ചു. രണ്ടു ചാക്കുകളിലായി ഉടലും തല പ്ലാസ്റ്റിക് കൂട്ടിലും കെട്ടി ആപ്പെ ഓട്ടോയിലാണ് പ്രതി കൊണ്ടുപോയത്. ഓട്ടോറിക്ഷയിലും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്.

ഒടിഞ്ഞ കൈയില്‍ മൃതദേഹം താങ്ങി കുഞ്ഞുമോള്‍

രണ്ടാഴ്ച മുമ്പ് ഉരുണ്ടു വീണു കുഞ്ഞുമോളുടെ വലതുകൈ ഒടിഞ്ഞ് ബാന്‍ഡേജ് ഇട്ടിരുന്നു. ഇതേ അവസ്ഥയിലാണ് ബുധനാഴ്ച രാത്രി മൃതദേഹാവശിഷ്ടങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ കുഞ്ഞുമോള്‍ വിനോദിനൊപ്പം പോയത്. ആപ്പേ ഓട്ടോയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ചാക്കില്‍ താങ്ങിപ്പിടിച്ചതും ശിരസ് ഉള്‍പ്പെട്ട ഭാഗം മടിയില്‍ വച്ചുകൊണ്ടുപോയതും കുഞ്ഞുമോള്‍ തന്നെയാണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ചുറ്റികയും അടുത്തിയിടെ ഇതിനായി വാങ്ങിയതാണെന്നു മനസിലായി. വീടിനു പിന്നിലെ ചാണകക്കുഴിയിലും വീടിനു സമീപത്തെ റബര്‍ത്തോട്ടത്തിലെ വളക്കുഴിയിലും ഈ ആയുധങ്ങള്‍ ഒന്നാം പ്രതി വിനോദ്തന്നെ ഇന്നലെ തെളിവെടുപ്പ് സമയത്ത് പോലീസിനു കാണിച്ചു കൊടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി വരുന്നു.

കേസ് അന്വേഷിച്ചത് 34 അംഗ പോലീസ് ടീം

ജില്ലാ പോലീസ് ചീഫിന്റെ ചാര്‍ജുള്ള കറുപ്പുസ്വാമിയുടെയും കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യുവിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. 34 പോലീസുകാര്‍ അടങ്ങുന്ന ടീമായിരുന്നു. െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ജെ. സന്തോഷ്കുമാര്‍, െ്രെകം ഡിറ്റാച്ച്‌മെന്‍റ് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, പാലാ ഡിവൈഎസ്പി വി. ജി. വിനോദ്കുമാര്‍, ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാര്‍, കോട്ടയം ഈസ്റ്റ് സിഐ സാജു വര്‍ഗീസ്, സിഐമാരായ യു. ശ്രീജിത്ത്, നിര്‍മല്‍ ബോസ്, സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐമാരായ രഞ്ജിത്ത് വിശ്വനാഥന്‍്, എം.ജെ. അരുണ്‍, അനില്‍കുമാര്‍, ഷാഡോ പോലീസ് എസ്‌ഐ പി.വി. വര്‍ഗീസ്, ഷാഡോ അംഗങ്ങളായ സജികുമാര്‍, ഷിബുക്കുട്ടന്‍, ബിജുമോന്‍നായര്‍, അജിത്കുമാര്‍, ശ്യാം എസ്. നായര്‍, വിജയ പ്രസാദ്, സിനോയി, എ. അനൂപ്, രാജേഷ്, അരുണ്‍, രാധാകൃഷ്ണന്‍, ലൂക്കോസ്, ജോളി, നാസര്‍, വനിത എസ്‌ഐമാരായ ഉഷാകുമാരി, പി.കെ. മിനി, സയന്‍റിഫിക് അസിസ്റ്റന്‍റ് അശ്വതി ടി.ദാസ്, ഫിംഗര്‍ പ്രിന്‍റ് അസിസ്റ്റന്‍റുമാരായ ശ്രീജിത്ത്, ജോണ്‍സി, ജോര്‍ജുകുട്ടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അച്ഛനെ അരുംകൊല ചെയ്ത വിനോദ്

മാങ്ങാനം കൊലക്കേസിലെ ഒന്നാം പ്രതി വിനോദ് ആറു മാസം മുന്പ് അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു. അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരമാണ് വിനോദ് അച്ഛനെ കൊലപ്പെടുത്തിയത്. കോട്ടയം കളക്ടറേറ്റിനു സമീപം നേതാജി റോഡില്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജപ്പനെ(65)യാണ് മകന്‍ വിനോദ് തലയ്ക്കടിച്ചുകൊന്നത്. മദ്യപാനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Related posts