പറന്നുയരുന്ന തൂവൽ

മൂ​ന്നു വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ എ​ന്നാ​ല്‍ സൈ​ന നെ​ഹ്‌വാ​ളാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്നു ക​ഥ മാ​റി​യി​രി​ക്കു​ന്നു. സൈ​ന​യ്ക്കു ശേ​ഷം നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഉ​യ​ര്‍ന്നു വ​ന്നു. സി​ന്ധു​വും ശ്രീ​കാ​ന്തും ക​ശ്യ​പും സാ​യ്പ്ര​ണീ​തും പ്ര​ണോ​യി​യു​മൊ​ക്കെ ന​മ്മു​ടെ അ​ഭി​മാ​നതാ​ര​ങ്ങ​ളാ​യി. ഓ​രോ വ​ര്‍ഷ​വും ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ മി​ക​വു തു​ട​ര്‍ന്നു​കൊ​ണ്ടേ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ ഉ​യ​ര്‍ച്ച​താ​ഴ്ച​ക​ള്‍ കണ്ട കാലഘട്ടമാണി​ത്. ഒ​രു വ​ശ​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ള്‍. പുരുഷ,വനിതാ വിഭാഗങ്ങളിലായി പു​തി​യ ലോ​ക​റാ​ങ്കിം​ഗി​ലെ ആ​ദ്യ ഇ​രു​പ​തി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ട്ട​താ​ണ് ഏ​റ്റ​വും അ​ഭി​മാ​നാ​ര്‍ഹ​മാ​യ നേ​ട്ടം. വനിതകളിൽ സിന്ധു നാലാമതും സൈന 16-ാമതുമാണ്. പുരുഷന്മാരിൽ കിഡംബി ശ്രീകാന്ത് 10-ാമതും പ്രണോയി 15-ാമതും സായ്പ്രണീത് 19-ാമതുമാണ്.

2016 ഓ​ഗ​സ്റ്റ് 19 ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണിന്‍റെ അ​ഭി​മാ​ന​മു​യ​ര്‍ന്ന ദി​വ​സ​മാ​യി​രു​ന്നു. ഒ​ളി​മ്പി​ക് ഫൈ​ന​ലി​ല്‍ വെ​ള്ളി​നേ​ടി​ക്കൊ​ണ്ട് പി. ​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ യ​ശ​സു​യ​ര്‍ത്തി​യ ദി​വ​സം. ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ഡ്മി​ന്‍റ​ണ്‍ മെ​ഡ​ല്‍. ലോ​ക ഒ​ന്നാം​ന​മ്പ​ര്‍ താ​രം സ്‌​പെ​യി​നി​ന്‍റെ ക​രോ​ലി​ന മാ​രി​നു​മാ​യി ന​ട​ന്ന ഫൈ​ന​ലി​ല്‍ സി​ന്ധു ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് അ​ഞ്ച് പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലൂ​ടെ​യാ​യി ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി​യോ​ളം ആ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത്.

ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ നാ​ലു സൂ​പ്പ​ര്‍ സീ​രി​സ് കി​രീ​ട​ങ്ങ​ളും ര​ണ്ട് ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് മെ​ഡ​ലു​ക​ളു​മാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് കൈ​വ​രി​ച്ച നേ​ട്ട​മാ​യി​രു​ന്നി​ല്ല ഇ​ത്. വ​ര്‍ഷ​ങ്ങ​ളു​ടെ അ​ധ്വാ​നം ഇ​തി​ല്‍ കാ​ണാ​നാ​കു​ന്നു. ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണിന്‍റെ ശോ​ഭ​ന​ഭാ​വി​യി​ലേ​ക്കാ​ണി​ത് വി​ര​ല്‍ചൂ​ണ്ടു​ന്ന​ത്.

ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​ല്‍ സു​പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച ര​ണ്ട് താ​ര​ങ്ങ​ളാ​ണ് സൈ​ന നെ​ഹ്‌​വാ​ളും പു​ല്ലേ​ല ഗോ​പി​ച​ന്ദും. ഈ ​ര​ണ്ടു പേ​രു​ക​ളി​ല്ലാ​തെ ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ പ​ട്ടി​ക അ​പൂ​ര്‍മാ​ണെ​ന്ന് ഒ​മ്പ​തു ത​വ​ണ ദേ​ശീ​യ​ചാ​മ്പ്യ​നാ​യ അ​പ​ര്‍ണ പോ​പ്പ​ട്ടി​ന്‍റെ വാ​ക്കു​ക​ള്‍. അ​ധി​കം വി​ദൂ​ര​മ​ല്ലാ​ത്ത ഭൂ​ത​കാ​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണിന്‍റെ സ​മ​വാ​ക്യം സൈ​ന വെ​ഴ്‌​സ​സ് ചൈ​ന എ​ന്നാ​യി​രു​ന്നു​വെ​ന്ന് അ​പ​ര്‍ണ ഓ​ര്‍ക്കു​ന്നു.

ടോ​പ് 20ല്‍ ​ഇ​ന്ത്യ​യു​ടെ അ​ഞ്ചു താ​ര​ങ്ങ​ള്‍ എ​ന്ന​ത് എ​ക്കാ​ല​ത്തെ​യും വ​ലി​യ നേ​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. 2006ല്‍ ​പ്ര​ഫ​ഷ​ണ​ല്‍ സ്‌​പോ​ര്‍ട്‌​സി​ല്‍നി​ന്നു വി​ര​മി​ച്ച അ​പ​ര്‍ണ, മ​റ്റു രാ​ജ്യ​ങ്ങ​ള്‍ക്കു പി​ന്നി​ല്‍ ഇ​ന്ത്യ ഇ​ഴ​ഞ്ഞു നീ​ങ്ങി​യി​രു​ന്ന ആ ​ഇ​രു​ണ്ട കാ​ല​ഘ​ട്ടം ഓ​ര്‍മി​ക്കാ​തി​രു​ന്നി​ല്ല. അ​ന്താ​രാ​ഷ്‌ട്ര​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ അ​വ​സ്ഥ ദു​രി​തം നി​റ​ഞ്ഞ​താ​യി​രു​ന്നു.

ഡോ​ര്‍മി​റ്റ​റി​ക​ളി​ല്‍ ഉ​റ​ങ്ങി​യും റോ​ഡ​രി​കി​ലെ വി​ല​കു​റ​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ച്ചു​മാ​ണ് അ​ന്ന് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. വിദേശനാണ്യം ഇ​ന്ന​ത്തെ പോ​ലെ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​ന്ന​ത്തെ അ​വ​സ്ഥ​മാ​റി, ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​ള​രു​ക​യാ​ണ്.

താ​നു​ള്‍പ്പെ​ടു​ന്ന ഈ ​ത​ല​മു​റ​യി​ലെ ക​ളി​ക്കാ​ര്‍ക്ക് സ്വ​പ്‌​നം കാ​ണാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ആ​ഗ്ര​ഹ​മു​ണ്ടാ​ക്കി​യ​ത് സൈ​ന​യാ​ണെന്ന് ലോ​ക 15- ാം റാ​ങ്ക് താ​രം എ​ച്ച്. എ​സ്. പ്ര​ണോ​യ് പ​റ​യു​ന്നു.

ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ സൈ​ന​യും ഗോ​പി​ച​ന്ദും വെ​ട്ടി​ത്തു​റ​ന്ന വ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​ത്. 2006ല്‍ ​ഗോ​പി​ച​ന്ദ് പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യി വ​ന്ന​തോ​ടെ ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റി​ത്തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തു​വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ത​റി​ക്കി​ട​ന്ന് പ​ല ശൈ​ലി​യി​ല്‍ ക​ളി​ച്ചു​വ​ന്ന താ​ര​ങ്ങ​ള്‍ക്ക് ഒ​രു ഏ​ക​ീകരണം വ​രു​ത്തി​യ​ത് ഗോ​പി​ച​ന്ദ് ആ​യി​രു​ന്നു.

സൈ​ന​യു​ടെ മു​ന്നേ​റ്റത്തിന്‍റെ തു​ട​ക്കം 2008 ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സ് പ്ര​വേ​ശ​ന​ത്തോ​ടെ​യാ​യി​രു​ന്നു. ഇ​ന്തോ​നേ​ഷ്യ​യു​ടെ മ​രി​യ ക്രി​സ്റ്റി​നെ മൂ​ന്നു​ഗെ​യി​മു​ക​ളി​ല്‍ ത​ക​ര്‍ത്തെ​റി​ഞ്ഞ​പ്പോ​ള്‍, ഒ​ളി​മ്പി​ക് ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ​ഇ​ന്ത്യ​ന്‍ താ​ര​മാ​യി സൈ​ന. തൊ​ട്ട​ടു​ത്ത വ​ര്‍ഷം ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ന​ട​ന്ന സൂ​പ്പ​ര്‍സീ​രീ​സ് കിരീടം‍ സ്വ​ന്ത​മാ​ക്കി സൈ​ന ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മു​യ​ര്‍ത്തി. 2012ല്‍ ​വീ​ണ്ടും ഒ​ളി​മ്പി​ക്‌​സി​ല്‍ മാ​റ്റു​ര​യ്ക്കാ​നെ​ത്തി​യ സൈ​ന മ​ട​ങ്ങി​യ​ത് വെ​ങ്ക​ല​വു​മാ​യാ​ണ്.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഇ​നി​യു​ള്ള ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ വെ​റു​തെ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, വി​ജ​യ​മു​റ​പ്പാ​ക്കു​ക​യും വേ​ണം. എ​ല്ലാ ക​ളി​ക്കാ​രെ​യും ഒ​ന്നി​ച്ചു കൂ​ട്ടി​യു​ള്ള ദേ​ശീ​യ ക്യാ​മ്പു​ക​ളും എ​ക്‌​സ്‌​പോ​ഷ​ര്‍ ട്രി​പ്പു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ ഇ​നി​യും ഉ​യ​ര​ങ്ങ​ളി​ലെ​ത്തും.

വ​രാ​ന്‍ പോ​കു​ന്ന​ത് ബാ​ഡ്മി​ന്‍റ​ന്‍റെ കാ​ല​മാ​യി​രി​ക്കും. മു​ന്‍ ലോ​ക ആ​റാം റാ​ങ്ക് താ​രം പാ​രു​പ​ള്ളി ക​ശ്യ​പി​ന്‍റെ പ്ര​ത്യാ​ശാ​പൂ​ര്‍ണ​മാ​യ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ പോ​കു​ന്നു.​സൈ​ന വെ​ട്ടി​ത്തു​റ​ന്ന പാ​ത​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് സി​ന്ധു കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. എ​ന്നും ചൈ​ന​യാ​യി​രു​ന്നു ഇ​ന്ത്യ​ക്കു വെ​ല്ലു​വി​ളി​യി​യെ​ങ്കി​ല്‍ ഇ​ന്നു ചൈ​ന​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി ഇ​ന്ത്യ​യാ​യി മാ​റി.

ലോ​ക ചാ​ന്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ചൈ​നീ​സ് താ​ര​ങ്ങ​ളു​ടെ പ​ത​നം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി​രു​ന്നു. സി​ന്ധു​വി​ന്‍റെ വി​ജ​യ​ത്തി​ല്‍ രാ​ജ്യം പ്ര​ശം​സ​കൊ​ണ്ട് മൂ​ടു​ക​ര​യാ​ണ്. രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ സിന്ധുവിന് ആശംസ നേർന്നു.

Related posts