വളരെ സാധാരണമായി നടക്കുന്ന ഒരു കാര്യമാണ് വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്നത്. വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ തീര്‍ച്ചയായും ചെയ്യേണ്ട ഒന്നാണ് ആധാരമെഴുത്ത്. എന്നാല്‍ ആധാരമെഴുത്തുമായി ബന്ധപ്പെട്ട് ചില അബദ്ധധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് പേര് വ്യക്തമല്ലാത്ത ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിങ്ങനെയാണ്…
ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…? ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തില്‍ ആകെ 200 പേര്‍ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാന്‍ ആളുകള്‍ക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണ് തുറന്നു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാല്‍ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങള്‍ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി രജിസ്ട്രാഫീസില്‍ പോയി ആധാരം റജിസ്റ്റര്‍ ചെയ്യാം.
പുരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ നാട്ടില്‍ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാല്‍ മതി. ആധാരമെഴുത്തുകാര്‍ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കില്‍ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താല്‍ മതി. പഴയത് പോലെ ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കില്‍ പതിനായിരങ്ങള്‍ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാന്‍ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകള്‍ കാലത്തിനൊപ്പം അപ്ഡേറ്റ് ആകാത്തത് നിരാശാജനകമാണ്. ആധാരമെഴുത്തുകാരന്‍ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത്.
ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരന്‍ എന്ന രാജകീയപ്രതാപം മാറ്റി വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാര്‍ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷന്‍ എന്നത് കാലത്തിന്റെ അനിവാര്യതയാണ്. ആര്‍ക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ. ശരിക്ക് പറഞ്ഞാല്‍ ആധാരം എഴുതാന്‍ എഴുത്തുകൂലി മാത്രം വാങ്ങിയാല്‍ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളൂ.
അതിനാണു പതിനായിരങ്ങളും ലക്ഷങ്ങളും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന വെബ്പേജില്‍ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താല്‍ മതി. ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ. ആര്‍ക്കെങ്കിലുമൊക്കെ ഉപകരിക്കട്ടേ. http://keralaregistration.gov.in/pearlpublic/index.php