വടകര: ലീഗ് നേതാവിനെ വെട്ടി പരിക്കേൽപിച്ചു പണം കവർന്ന കേസിൽ ലുക്കൗട്ട് പുറപ്പെടുവിച്ച പ്രതി ഗൾഫിൽ നിന്നും വരുന്നതിനിടെ എയർ പോർട്ടിൽ അറസ്റ്റു ചെയ്തു. കൊച്ചി മട്ടാഞ്ചേരി സ്വദേശി പുതുക്കാട് പറന്പ് നടുവിലതറ റമീസിനെയാണ് (29) വടകര സിഐ ടി.മധുസൂദനൻ നായരും സംഘവും അറസ്റ്റ് ചെയ്തത്.
2015 ഡിസംബർ 16നു ലീഗ് നേതാവ് പുതിയാപ്പിലെ മൊയ്തുവിനെ വെട്ടി പണം കവർന്ന കേസിലെ അഞ്ചാം പ്രതിയാണ് റമീസ്. വിദേശ നാണയ വിനിമയം നടത്തുന്ന മൊയ്തുവിനെ പുതിയാപ്പിലെ വീട്ടിനു മുന്നിൽ കാറിലെത്തിയ സംഘം പെട്ടി പരിക്കേൽപിച്ച് വിദേശ കറൻസി ഉൾപടെ മൂന്ന് ലക്ഷം രൂപ കവരുകയായിരുന്നു.
ഈ കേസിലെ മുഖ്യ പ്രതി മഹറൂഫ് ഉൾപടെ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇനിയും രണ്ടു പ്രതികളെ കിട്ടാനുണ്ട്. മുഖ്യ പ്രതി ക്വട്ടേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി സ്വദേശികൾ ഉൾപടെയുള്ള സംഘം കൃത്യം നിർവഹിച്ച് മുങ്ങിയത്.
വിദേശ ത്തേക്ക് കടന്ന റമീസിന്നെതിരെ പോലീസ് പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് ഇയാളെ പിടികൂടി അന്വേഷണ സഘത്തിന് കൈമാറിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.