പഴയ തലമുറയിലെ ആളുകള്‍ക്ക്, അവര്‍ എത്ര ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് പറഞ്ഞാലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ കരഗതമാക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതേ അവസ്ഥയിലായിരുന്നു മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും. എന്നാല്‍ ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും അദ്ദേഹവും ഒടുവില്‍ സെല്‍ഫിയെടുക്കാന്‍ പഠിച്ചു. സെല്‍ഫി പകര്‍ത്താന്‍ പഠിച്ചതിന്റെ ത്രില്ലിലാണ് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇപ്പോള്‍. സെല്‍ഫിയെടുക്കുന്നത് മാത്രമല്ല, പഠിപ്പിച്ച ആളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക കൂടി ചെയ്തു നമ്മുടെ മുന്‍ രാഷ്ടപതി.
ഗുര്‍മീതിന്റെ ഹംസ സെയ്ഫ് എന്ന മിടുക്കന്റെ ചിത്രമാണ് പ്രണാബ് മുഖര്‍ജി ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്കുന്ന കാര്യമാണ്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടൂ’ എന്ന കുറിപ്പോടു കൂടിയാണ് പ്രണാബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘കുട്ടി ടീച്ചര്‍’ക്കൊപ്പമുള്ള പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി ചിത്രം ട്വിറ്റര്‍ ഫോളോവേഴ്സും ഏറ്റെടുത്തു. എല്ലായ്പ്പോഴും ഇങ്ങനെ സന്തോഷത്തോടെ തുടരാന്‍ സാധിക്കട്ടെ എന്ന ആശംസയ്ക്കൊപ്പം നാലായിരത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.