ആയുസിന്‍റെ 27 വ​ർ​ഷം ചിലവഴിച്ച് ഗ്രാ​മ​ത്തി​നു വേ​ണ്ടി കു​ളം നി​ർ​മി​ച്ച് ശ്യാം​ലാ​ൽ; വരണ്ട നാടിനെ തന്‍റെ കഠിന പ്രയത്നത്തിലൂടെ ജലസമൃദ്ധിയുടെ നാടാക്കിമാറ്റിയ ശ്യാം ലാലിന്‍റെ കഥയെക്കുറിച്ചറിയാം…

ക​ന്നു​കാ​ലി​ക​ൾ​ക്ക് ന​ൽ​കാ​നോ കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കും വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നോ വെ​ള്ള​മി​ല്ലാ​തി​രു​ന്ന ഒ​രു ഗ്രാ​മ​ത്തെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ ജ​ല​സ​മൃ​ദ്ധിയി​ലെ​ത്തി​ച്ച ശ്യാം​ലാ​ൽ എ​ന്ന​യാ​ളു​ടെ ക​ഥ​യാ​ണ് സാ​ജാ പ​ഹ​ദി​ലെ ഓ​രോ കു​ട്ടി​ക​ൾ​ക്കും അ​മ്മ​മാ​ർ പ​റ​ഞ്ഞു ന​ൽ​കു​ന്ന​ത്.

ഇ​ത് ക​ഥ​മാ​ത്ര​മ​ല്ല, 27 വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​ലൂ​ടെ ത​ന്‍റെ ല​ക്ഷ്യം സാ​ധ്യ​മാ​ക്കി​യ ശ്യാംലാ​ലി​നെ തേ​ടി​യെ​ത്തു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര​മാ​ണ്. ഒ​രു തു​ള്ളി വെ​ള്ള​ത്തി​നു വേ​ണ്ടി​യു​ള്ള ഗ്രാ​മ​വാ​സി​ക​ളു​ടെ ക​ഷ്ട​പ്പാ​ട് ക​ണ്ടി​ട്ടാ​ണ് പതിനഞ്ചാം വയസിൽ ശ്യാംലാ​ൽ ആ​രും ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത ല​ക്ഷ്യം സാ​ധൂ​ക​രി​ക്കു​വാ​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്.

മ​ഴവെ​ള്ളം സം​ഭ​രി​ച്ച് ഗ്രാ​മ​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നാ​യി ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു കാ​ട്ടി​ൽ ഒ​രു വ​ലി​യ കു​ളം നി​ർ​മി​ക്കു​ക എ​ന്ന ത​ന്‍റെ ആ​ശ​യം മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ച്ച​പ്പോ​ൾ പ​രി​ഹാ​സം മാത്ര​മാ​യി​രു​ന്നു ശ്യാംലാ​ലി​ന് മ​റു​പ​ടി​യാ​യി ല​ഭി​ച്ച​ത്. പ​ക്ഷെ അ​തൊ​ന്നും ക​ണ്ട് ത​ന്‍റെ സ്വ​പ്ന​വും ല​ക്ഷ്യ​വും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ശ്യാം ​ലാ​ൽ ത​യ്യാ​റാ​യി​ല്ല.

അ​ങ്ങ​നെ മ​ണ്‍​വെ​ട്ടി​യു​മാ​യി ശ്യാം ​കു​ളം കു​ത്താ​ൻ ഇ​റ​ങ്ങി. അ​പ്പോ​ഴെ​ല്ലാം എ​ല്ലാ​വ​രും അ​വ​നെ പ​രി​ഹ​സി​ച്ചു. ചി​ല​രെ​ല്ലാം ശ്യാ​മി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ നീ​ണ്ട 27 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പ​രി​ഹ​സി​ച്ച​വ​രെ​ല്ലാം ഒ​രു ഹീ​റോ പ​രി​വേ​ഷ​മാ​ണ് 42 കാ​ര​നാ​യ ശ്യാ​മി​നു എ​ല്ലാ​വ​രും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ശ്യാം ​ആ​രം​ഭി​ച്ച കു​ളം ഇ​പ്പോ​ൾ പൂർത്തിയായി​രി​ക്കു​ക​യാ​ണ്.

ഒ​രു ഏ​ക്ക​ർ ചു​റ്റ​ള​വി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ന് പ​തി​ന​ഞ്ച് അ​ടി താ​ഴ്ച​യു​മു​ണ്ട്. ​ഗാ​മ​വ​സി​ക​ളു​ടെ​യോ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യോ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് താൻ കു​ളം നി​ർ​മി​ച്ച​ത് എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ശ്യാം ​പ​റ​യു​ന്ന​ത്. ഈ ​കു​ള​മാ​ണ് ഗ്രാ​മ​വാ​സി​ക​ൾ എ​ല്ലാ​വ​രും വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ശ്യാം ​ലാ​ലി​ന്‍റെ ക​ഠി​ന​പ്ര​യ​ത്ന​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ സ്ഥ​ലം എം​എ​ൽ​എ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ക​യും പാ​രി​തോ​ഷി​ക​മാ​യി ശ്യാ​മി​ന് 10,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ ജി​ല്ലാ ക​ള​ക്ട​ർ ശ്യാ​മി​ന് പി​ന്തു​ണ​യും ന​ൽ​കി.

മാ​ത്ര​മ​ല്ല, സം​ഭ​വം ഇ​ന്ത്യ​യി​ൽ മു​ഴു​വ​ൻ പ്ര​ച​രി​ക്കാൻ തു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ശ്യാ​മി​നെ കാ​ണു​വാ​നും പി​ന്തു​ണ ന​ൽ​കു​വാ​നു​മാ​യി ഇ​വി​ടേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

22 വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​ലൂ​ടെ ഒ​രു മ​ല ത​ന്നെ തു​ര​ന്ന് വ​ഴി​യു​ണ്ടാ​ക്കി​യ ദ​ശ​ര​ഥ് മാഞ്ജിയുടെ കഥ ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഏവർക്കും പ്രചോദനമായി ശ്യാമിന്‍റെ പ്രയത്നത്തിന്‍റെ കഥയെത്തുന്നത്.

Related posts