ബോളിവുഡിലെ താരങ്ങൾക്കിടയിലെ പ്രണയവും പ്രണയത്തകർച്ചയും ഒരു സംഭവമേയല്ല. എന്നാൽ പല പ്രണയങ്ങളും പലപ്പോഴും ഇവർക്കു വലിയ പ്രശ്നങ്ങളായി മാറാറുണ്ട്. ബന്ധം തുടങ്ങി ഉടനെ അത് വാർത്തയായും ഗോസിപ്പുകളായും പ്രചരിക്കുന്നതാണ് താരങ്ങൾ നേരിടുന്ന ആദ്യത്തെ പ്രശ്നം.
തൊട്ടു പിന്നാലെ അവരുടെ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ പപ്പരാസികൾ പുറത്ത് കൊണ്ടു വരും. ഇതിന് പിന്നാലെ തന്നെ ഇരുവരും വേർപിരിയുകയും ചെയ്യും. ചില താരങ്ങളുടെ കരിയറിൽ സംഭവിച്ച കാര്യവും ഇതായിരുന്നു. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് സൽമാൻ ഖാനും കത്രീന കെയ്ഫും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അതിവേഗം പിരിയുകയും ചെയ്തിരുന്നു.
പിന്നീടിവർ വേറെ പ്രണയബന്ധങ്ങളിലായെങ്കിലും ഇരുവരുടെയും പ്രണയകാലത്തെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണിപ്പോൾ. ഇരു താരങ്ങളും പ്രണയത്തിലായിരുന്നപ്പോൾ എടുത്തിരുന്ന സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വിവാദമായി മാറിയിരിക്കുന്നത്. പണ്ട് താരങ്ങളുടെ ഫാൻസ് ക്ലബ്ബിൽ നിറഞ്ഞു നിന്ന ചിത്രമായിരുന്നു ഇത്. കത്രീനയും സൽമാനും തമ്മിലുണ്ടായിരുന്ന കെമിസിട്രി അത്രയ്ക്കു മികച്ചതായിരുന്നു. ടൈഗർ സിന്ദാ ഹെ എന്ന സിനിമയിലൂടെ സൽമാൻ ഖാനും കത്രീന കെയ്ഫും നാളുകൾക്കു ശേഷം ഒന്നിച്ചഭിനയിക്കുകയാണ്. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
അതിനിടെ ഇരുവരും വീണ്ടും പ്രണയത്തിലായി എന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. കത്രീനയ്ക്ക് വേണ്ടി സൽമാന്റെ നിർദ്ദേശ പ്രകാരമാണ് ടൈഗർ സിന്ദാ ഹെ എന്ന സിനിമ നിർമിക്കുന്നതെന്നും പപ്പരാസികൾ വാർത്ത പുറത്ത് വിട്ടിരുന്നു.