കുന്നമംഗലം: പെരുന്നാൾ ദിവസം ഭർത്താവ് ഭാര്യയെ കൊടുവാൾകൊണ്ട് വെട്ടികൊന്ന സംഭവത്തിൽ ഭർത്താവ് ഒളിവിൽ. തിരൂർ സ്വദേശിയാണ് ഇയാളെന്നാണ് സുചന. പ്രതിക്കായി അന്വേഷണം ഉൗർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പെരിങ്ങൊളം മിൽമക്ക് സമീപത്ത് വരുത്തിയാക്ക് റോഡിൽ നാലുമാസമായി വാടകക്ക് താമസിക്കുന്ന അടുന്പാട്ടിൽ റംലം (38)നെ ഭർത്താവ് നാസർ(50) ആണ് വെട്ടികൊന്നത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കോവൂർ സ്വദേശിയാണ് മരിച്ച റംല.
പെരിങ്ങൊളത്തെ മറിയംബീവിയുടെ വീട്ടിൽ നാലുമാസമായി ഇവർ വാടകക്ക് താമസിച്ചു വരികയായിരുന്നു. ഇവർ തമ്മിൽ നിത്യവും വഴക്ക് ഉണ്ടാകാറുണ്ടന്നാണ് അയൽക്കാർ പറയുന്നത്. റംലയ്ക്ക് തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
നിലവിളികേട്ട് ഓടിക്കൂടിയ ആളുകൾ കണ്ടത് രക്തത്തിൽ കുളിച്ച് പിടയുന്ന റംലയെയാണ് കണ്ടത്. ഭർത്താവായ നാസർ ഓടിപ്പോകുന്നതും ആളുകൾ കണ്ടിരുന്നു. ഉടനെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റംല അടുത്ത വീടുകളിലൊക്ക പണിക്ക് പോകാറുണ്ടായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. നാസറിനെപ്പറ്റി ആർക്കും ഒരു വിവരവുമില്ല. ഇവർക്ക് അഞ്ച് കുട്ടികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആരും കണ്ടവരില്ല. വാടക കരാറിലെ മേൽവിലാസമല്ലാതെ വീട്ടുടമക്കും ഇവരെപ്പറ്റി വലിയ വിവരമില്ല.