വന്‍ദുരന്തം ഒഴിവായി! നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓടയില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍; ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…

നെ​ടു​ന്പാ​ശേ​രി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ബോ​യിം​ഗ് 737-800 വി​മാ​നം നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ് ട്ര ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട​യി​ൽ വീ​ണു. വി​മാ​ന​ത്തി​നു വേ​ഗ​ത കു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ മാ​ത്ര​മാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. യാ​ത്ര​ക്കാ​ർ എ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്.

റ​ണ്‍​വേ​യി​ൽ നി​ന്നും ടാ​ക്സി ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ വി​മാ​നം പാ​ർ​ക്ക് ചെ​യ്യേ​ണ്ട ബേ​യി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ൻ​വ​ശ​ത്തെ ച​ക്ര​ങ്ങ​ൾ ഓ​ട​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​ത്. പൈ​ല​റ്റ് വ​ഴി​തെ​റ്റി​ച്ച് വി​മാ​നം തി​രി​ച്ച​തി​നാ​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ വ​ൻ​കാ​റ്റും മ​ഴ​യും മൂ​ലം കാ​ഴ്ച​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് കൈ​പ്പി​ഴ സം​ഭ​വി​ച്ച​തെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ 2.40ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ ഐ​എ​ക്സ് 452-ാം ന​ന്പ​ർ ഫ്ളൈ​റ്റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ 102 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്നും വേ​ഗ​ത കു​റ​ച്ച് ടാ​ക്സി ട്രാ​ക്കി​ൽ ക​യ​റി അ​ല്പം ഓ​ടി​യ​ശേ​ഷ​മാ​ണ് പാ​ർ​ക്കിം​ഗ് ബേ​യി​ലേ​ക്ക് ക​യ​റ്റു​ന്ന​ത്. വേ​ഗ​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വ​ൻ​ദു​ര​ന്തം സം​ഭ​വി​ക്കാ​വു​ന്ന അ​പ​ക​ട​മാ​ണി​ത്.

തി​രു​വോ​ണ​ത്തി​നു നാ​ട്ടി​ലേ​ക്കു വ​രാ​ൻ ടി​ക്ക​റ്റ് കി​ട്ടാ​ത്ത​തി​നാ​ൽ ഒ​രു ദി​വ​സം വൈ​കി എ​ത്തി​യ​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​രി​ൽ അ​ധി​ക​വും. വേ​ഗ​ത കു​റ​ച്ച​പ്പോ​ൾ ത​ന്നെ യാ​ത്ര​ക്കാ​ർ എ​ത്ര​യും വേ​ഗം പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു തി​ക്കും തി​ര​ക്കും കൂ​ട്ടി​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ ര​ണ്ടു​പേ​ർ​ക്കു നി​സാ​ര പ​രി​ക്കു​ണ്ടാ​യി. ഇ​വ​രെ എ​യ​ർ​പോ​ർ​ട്ടി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വി​ട്ട​യ​ച്ചു. വി​മാ​നം ഓ​ട​യി​ൽ​നി​ന്നും ക​യ​റ്റാ​തി​രു​ന്ന​തി​നാ​ൽ ന​ല്ലൊ​രു ശ​ത​മാ​നം യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ൾ ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വ​ർ ല​ഗേ​ജി​ല്ലാ​തെ​യാ​ണ് വീ​ട്ടി​ലേ​ക്ക് പോ​യ​ത്. ഇ​വ​രു​ടെ ല​ഗേ​ജു​ക​ൾ വി​മാ​ന​ക്ക​ന്പ​നി സ്വ​ന്തം ചെ​ല​വി​ൽ അ​വ​ര​വ​രു​ടെ വ​സ​തി​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ എ​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts