പരിചയപ്പെടാന്‍ വരുന്നവര്‍ക്ക് ഞാനെന്ന വ്യക്തിയെ അല്ല അറിയേണ്ടത്! അവഗണനകളും ഒറ്റപ്പെടുത്തലുകളും ഏറെ അനുഭവിച്ചിട്ടുണ്ട്; സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു

മോഡലിംഗ്, ബോളിവുഡ് സിനിമകള്‍, പോണ്‍ സിനിമകള്‍ തുടങ്ങിയവയിലൂടെ പ്രശസ്തയാവുകയും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിക്കുകയും ചെയ്ത വ്യക്തിയാണ് സണ്ണി ലിയോണ്‍. സിനിമകളില്‍ സജീവമായ നടി പല വേദികളിലും തനിക്ക് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് മനസ് തുറക്കാറുണ്ട്. അടുത്തിടെ നേഹ ധൂപിയ അവതരിപ്പിക്കുന്ന ഓഡിയോ ചാറ്റ് ഷോ ‘നോ ഫില്‍റ്റര്‍ നേഹ’യില്‍ പങ്കെടുക്കവെയാണ് തനിക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയെപ്പറ്റിയും ഒറ്റപ്പെടുത്തലിനെക്കുറിച്ചും നടി വീണ്ടും തുറന്ന് പറഞ്ഞത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് നടി പറയുന്നു.

അതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിക്കേണ്ടിവന്ന തനിക്കൊപ്പം ഒരാള്‍ മാത്രമാണ് സ്റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും നടി പറഞ്ഞു. എനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ വിമുഖരായിരുന്നു ബോളിവുഡ് താരങ്ങള്‍. ആരെങ്കിലും ഒപ്പം വരാന്‍ കാത്ത് എനിക്ക് ഏറെ നേരം അന്ന് വേദിക്കരികില്‍ ഇരിക്കേണ്ടിവന്നു. അവസാനം ചങ്കി പാണ്ഡേയാണ് അതിന് തയ്യാറായത്. സിനിമാമേഖലയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലെന്നും എന്നാല്‍ അടുപ്പമുള്ള ചിലരുണ്ടെന്നും പറയുന്നു സണ്ണി. ‘എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളെ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂ’. പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും താന്‍ ബോളിവുഡിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും സണ്ണി തുറന്നു പറയുന്നു.

 

 

Related posts