പുന്നംപറന്പ്: വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലെ താത്കാലിക റോപ്പ് വേയിൽ ബാലിക കുടുങ്ങിയതു പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കുട്ടി ആകാശയാത്ര നടത്തുന്നതിനിടെ റോപ്പ് വേയുടെ പ്രവർത്തനം സാങ്കേതിക തകരാറുകൾ മൂലം നിലയ്ക്കുകയായിരുന്നു.
കുട്ടി വളരെ ഉയരത്തിലാണു കുടുങ്ങിയത്. എന്നാൽ മനസാന്നിധ്യം കൈവിടാതെ കുട്ടി സുരക്ഷാവലയത്തിനുള്ളിൽ അനങ്ങാതെ കിടന്നതു രക്ഷാപ്രവർത്തകർക്കു സഹായകരമായി. വിദഗ്ദ സംഘം സ്ഥലത്തെത്തി റോപ്പ് വേയ്ക്കു സമാന്തരമായി മറ്റൊരു സഞ്ചാരപാത നിർമിച്ചാണു കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണു റോപ്പ് വേ സജ്ജീകരിച്ചത്.