കടക്ക് പുറത്ത്..! പ്ലാറ്റ് ഫോമിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് വിദ്യാർഥികൾ‌; യാത്രക്കാർക്ക് ദുരിതമായിരുന്ന കൈയേറ്റ ക്കാരെക്കുറിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത നൽകിയതിനെ തുടർന്നായിരുന്നു ഒഴിപ്പിക്കൽ

പു​തു​ക്കാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി നി​ന്നി​രു​ന്ന കാ​ട്ക​യ​റി​യ മു​ൾ​ച്ചെ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ നീ​ക്കം ചെ​യ്തു. ത​ല​ക്കോ​ട്ടു​ക്ക​ര വി​ദ്യ എ​ൻ​ജിനീ​യ​ർ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​ണ് കാ​ട് ക​യ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ത്.

യൂ​ണി​റ്റി​ലെ അ​റു​പ​ത് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് മു​ൾ​ച്ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റു​ക​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ദു​രി​ത​യാ​ത്ര രാ​ഷ്‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സെ​ബ​ൻ മാ​ത്യു പ​ല്ല​ൻ, അ​രു​ണ്‍ ലോ​ഹി​താ​ഷ​ൻ, ലി​ൻ​സ​ൻ പ​ല്ല​ൻ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts