കാലം തെറ്റി നീലവസന്തം..! കൊ​ടൈ​ക്ക​നാ​ലിലും പരിസരങ്ങളിലും നീ​ല​ക്കു​റി​ഞ്ഞി പൂത്തു; 12 വ​ർ​ഷ​ത്തി​നു​ശേ​ഷം 2018 ൽ ​പൂ​ക്കേ​ണ്ട പൂ​ക്ക​ളാണ് കാലം തെറ്റി വിരിഞ്ഞത്; സംരക്ഷണം ഒരുക്കി നാട്ടുകാരു ജവനക്കാരും

കൊ​ടൈ​ക്ക​നാ​ൽ: കൊ​ടൈ​ക്ക​നാ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നീ​ല​ക്കു​റി​ഞ്ഞി സീ​സ​ണ്‍ ആ​രം​ഭി​ച്ചു. കൊ​ടൈ​ക്ക​നാ​ൽ ബ്രെ​യ്ന്‍റ് ഗാ​ർ​ഡ​നി​ലും പു​ലി​യൂ​ർ, കൗ​ഞ്ചി ഗ്രാ​മ​ങ്ങ​ളി​ലു​മാ​ണ് നീ​ല​ക്കു​റി​ഞ്ഞി വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 2006ലാ​ണ് കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ വി​രി​ഞ്ഞ​ത്.

12 വ​ർ​ഷ​ത്തി​നു​ശേ​ഷം 2018 ൽ ​പൂ​ക്കേ​ണ്ട പൂ​ക്ക​ൾ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​മൂ​ലം ഈ​വ​ർ​ഷം​ത​ന്നെ പൂ​ത്തി​രി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രും ഗ്രാ​മ​വാ​സി​ക​ളും പൂ​ക്ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. കാ​ണി​ക​ളും വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

Related posts