ലോ​ക സാ​ക്ഷ​ര​താ ദി​നത്തിൽ ഇ​ന്ത്യ​ൻ യു​വ​ത്വം നമ്പൂര്‍ണര്‍; എന്നാൽ ആകെ സാക്ഷരതാ നിലവാരത്തിൽ ഇന്ത്യ പിന്നിൽ; ബ്രിട്ടീഷുകാർ പോയിട്ട് 70 വർഷം പിന്നിടുമ്പോള്‍ 75 ശതമാനം സാക്ഷരതയിലെത്തി രാജ്യവും

എം.​വി. വ​സ​ന്ത്
പാ​ല​ക്കാ​ട്: മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ൽ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​ന്ത്യ​ൻ യു​വ​ത്വം സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ർ. യു​നെ​സ്കോ ഇ​ന്ന് ലോ​ക സാ​ക്ഷ​ര​താ ദി​നം ആ​ച​രി​ക്കു​ന്പോ​ൾ ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​നും അ​ഭി​മാ​നി​ക്കാം. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​ക്രാ​രം ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​ന്‍റെ സാ​ക്ഷ​ര​താ​നി​ല​വാ​രം 90.2 ശ​ത​മാ​നം. തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ നി​ല​വാ​രം ക​ട​ന്നാ​ൽ അ​തി​നെ സ​ന്പൂ​ർ​ണ​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ‌

ലോ​ക യു​വ​ത്വ​ത്തി​ന്‍റെ സാ​ക്ഷ​ര​താ നി​ല​വാ​ര​ത്തെ (89.6) മ​റി​ക​ട​ന്ന പ്ര​ക​ട​ന​വും ഇ​ന്ത്യ​ൻ യു​വ​ത്വം കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്നു. എ​ങ്കി​ലും, ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ആ​കെ സാ​ക്ഷ​ര​താ​നി​ല​വാ​രം 74.04 ശ​ത​മാ​നം മാ​ത്ര​മാ​ണ്. സ​മീ​പ രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ന്ത്യ​യ്ക്കു മു​ന്നേ പ​റ​ന്ന​വ​രാ​ണ​വ​ർ. ചൈ​ന (99.7), ശ്രീ​ല​ങ്ക (98.8), മ്യാ​ൻ​മ​ർ (96.3) യു​വ​ത്വ​ങ്ങ​ൾ ഇ​ന്ത്യ​യെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ആ​കെ സാ​ക്ഷ​ര​താ​നി​ല​വാ​ര​ത്തി​ലും ഈ ​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യേ​ക്കാ​ൾ മു​ന്നി​ലാ​ണ്.

ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ടു​ന്പോ​ൾ ഇ​വി​ട​ത്തെ സാ​ക്ഷ​ര​താ നി​ല​വാ​രം 12 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. എ​ഴു​പ​തു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ നി​ല​വാ​രം 75 ശ​ത​മാ​ന​ത്തി​ലെ​ത്തി നി​ല്ക്കു​ന്നു. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം സാ​ക്ഷ​ര​താ നി​ല​വാ​രം നൂ​റു ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​നാ​ണ് രാ​ജ്യം ഒ​രു​ങ്ങു​ന്ന​ത്.

സാ​ക്ഷ​ര​ത​യു​യ​ർ​ത്തി രാ​ഷ്ട്ര​ങ്ങ​ളു​ടെ സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് യു​നെ​സ്കോ വ​ർ​ഷം​തോ​റും സെ​പ്റ്റം​ബ​ർ എ​ട്ടി​നു ലോ​ക സാ​ക്ഷ​ര​താ ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ലോ​ക​ത്തെ സാ​ക്ഷ​ര​ത എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​പ്ത​വാ​ക്യം.

Related posts