ന്യൂഡൽഹി: അഞ്ചുതവണ ലോക ചാന്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് ചെസ് ലോകകപ്പിൽനിന്നു പുറത്ത്. നിർണായക മത്സരത്തിൽ കാനഡയുടെ ആന്റണ്‍ കൊവല്യോവിനോടു സമനില വഴങ്ങിയതോടെയാണ് ആനന്ദിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്.
15 വർഷത്തിനുശേഷം നോക്കൗട്ട് കളിക്കേണ്ടിവന്ന ആനന്ദിന് ആദ്യ ഗെയിം നഷ്ടമായി. പ്രതീക്ഷ നിലനിർത്താൻ ആനന്ദിനു രണ്ടാം റൗണ്ട് വിജയിച്ച് മത്സരം ടൈബ്രേക്കറിലേക്കു നീട്ടണമായിരുന്നു. എന്നാൽ 31 നീക്കങ്ങൾക്കുശേഷം മത്സരം സമനിലയിൽ പരിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഇതോടെ 2018 ലോകകപ്പ് പ്രതീക്ഷകൾക്ക് ഏറെക്കുറെ അന്ത്യമായി. അടുത്ത വർഷം നടക്കുന്ന ടൂർണമെന്റിലേക്കു വൈൽഡ് കാർഡ് ലഭിച്ചാൽ ആനന്ദിനു പ്രതീക്ഷകൾക്കു വകയുണ്ട്. മറിച്ചായാൽ ആനന്ദ് കരയ്ക്കിരുന്നു കളി കാണേണ്ടിവരും.