ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ..! പ​ഠ​ന​യാ​ത്ര പോ​യ സം​ഘ​ത്തി​ന്‍റെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു; ക​ർ​ണാ​ട​ക​ത്തി​ലെ ചി​ക്മം​ഗ​ളൂ​രിലാണ് അപകടം ഉണ്ടായത്

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നു പ​ഠ​ന​യാ​ത്ര​യ്ക്കു പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ക​ർ​ണാ​ട​ക​ത്തി​ലെ ചി​ക്മം​ഗ​ളൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.

ഐ​റി​ൻ മ​രി​യ ജോ​ർ​ജ്, മെ​റി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​തെ​ന്ന് കോ​ള​ജ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി കൊ​ടു​വ​ട്ടി പു​ത്ത​ൻ​കു​ന്ന് പാ​ലി​യ​ത്ത്മോ​ളേ​ൽ പി.​ടി. ജോ​ർ​ജി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​ളാ​ണ് ഐ​റി​ൻ. മു​ണ്ട​ക്ക​യം വ​രി​ക്കാ​നി​വ​ള​യ​ത്തി​ൽ ദേ​വ​സ്യ കു​രു​വി​ള​യു​ടെ​യും റീ​നാ​മ്മ​യു​ടെ​യും മ​ക​ളാ​ണ് മെ​റി​ൻ.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു വി​ദ്യാ​ർ​ഥി​യെ മം​ഗ​ലാ​പു​രം ക​സ്തൂ​ർ​ബാ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ചി​ക്മം​ഗ​ളൂ​രി​ൽ മാ​ഗ​ഡി അ​ണ​ക്കെ​ട്ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ഇ​ല​ക്ട്രോ​ണി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ മൂ​ന്നാം വ​ർ​ഷ ബാ​ച്ചി​ലെ 74 വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു ബ​സു​ക​ളി​ലാ​യി അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കു​മൊ​പ്പം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു, മൈ​സൂ​രു, കൂ​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം രാ​ത്രി ചി​ക്മം​ഗ​ളൂ​രി​ൽ മാ​ഗ​ഡി അ​ണ​ക്കെ​ട്ടി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. സം​ഘം ഞാ​യ​റാ​ഴ്ച മ​ട​ങ്ങി​യെ​ത്തേ​ണ്ട​താ​യി​രു​ന്നു.

Related posts