ജിമ്മി കിമ്മലും നമ്മുടെ ജിമിക്കി കമ്മലും തമ്മിൽ എന്താണ് ബന്ധം…‍? വ​രി​ക​ൾ ത​നി​ക്ക് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ഗാ​നം ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് ജി​മ്മി കിമ്മെല്‍

മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ഓ​ണാ​ഘോ​ഷം ജി​മി​ക്കി ക​മ്മ​ൽ എ​ന്ന ഗാ​ന​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു. വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​ലെ ഈ ​ഗാ​നം യു​ട്യൂ​ബി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച​പ്പോ​ൾ യു​വാ​ക്ക​ളു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ളും അ​തോ​ടൊ​പ്പം ത​രം​ഗ​മാ​യി. ആ ​ത​രം​ഗം അ​ല​യ​ടി​ച്ച് അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യ ജി​മ്മി കി​മ്മെ​ലി​ന്‍റെ ശ്ര​ദ്ധ​യും പി​ടി​ച്ചു​പ​റ്റി.

വ​രി​ക​ൾ ത​നി​ക്ക് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ഗാ​നം ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഗാ​നം വൈ​റ​ലാ​യ​പ്പോ​ൾ അ​ണി​യ​റ​ പ്ര​വ​ർ​ത്ത​കർ​ത​ന്നെ​യാ​ണ് ജി​മി​ക്കി ക​മ്മ​ൽ ച​ല​ഞ്ച് എ​ന്ന ഹാ​ഷ്‌​ടാ​ഗു​മാ​യി ഡാ​ൻ​സ് ച​ല​ഞ്ച് ആ​വി​ഷ്ക​രി​ച്ച​ത്. യു​വാ​ക്ക​ൾ ഇ​ത് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. 90 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​വേ​ഴ്സാ​ണ് യു​ട്യൂ​ബി​ൽ ജി​മി​ക്കി ക​മ്മ​ലി​നു ല​ഭി​ച്ച​തെ​ങ്കി​ൽ അ​തി​നൊ​പ്പം വ്യൂ​വേ​ഴ്സു​മാ​യി ഡാ​ൻ​സ് ച​ല​ഞ്ച് പ്രോ​ഗ്രാ​മു​ക​ളും കു​തി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ജി​മി​ക്കി ക​മ്മ​ൽ വേ​ർ​ഷ​ന് 49 ല​ക്ഷം വ്യൂ​വേ​ഴ്സു​ണ്ട്.

Related posts