കോടിയേരിക്ക് അകമ്പടിപോയ വാഹനം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചതറിഞ്ഞ് ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചു; ഗുരുതര പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ല്ല: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​ന​മി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ട​യ്ക്ക​ൽ സ്വ​ദേ​ശി പ​ല്ല​വി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ടി​യേ​രി​ക്ക് അ​ക​മ്പ​ടി​പോ​യ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി. ​പ്ര​വീ​ണാ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല​യ്ക്കു സ​മീ​പം പൊ​ടി​യാ​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts