പറവൂർ: കത്തിയുമായെത്തി അമ്മയെ ആക്രമിക്കാൻ തുനിഞ്ഞ മകനെ പോലീസ് പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുത്തൻവേലിക്കര പുലിയൻതുരുത്ത് കളത്തിപ്പറന്പിൽ ഫ്രാൻസീസിന്റെ മകൻ തോമസ് പോളി(37) യെയാണ് പറവൂർ പോലീസ് പിടികൂടിയത്.
പ്രതിയോടൊപ്പം താമസിച്ചിരുന്ന സ്ത്രീ ഇയാളുമായി പിണങ്ങി വീട്ടിൽനിന്നു പോയത് അമ്മയുമായി വഴക്കിട്ടതിനാലാണെന്ന വിരോധത്തിൽ അമ്മയെ കത്തിവീശി പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. വീടിന് സമീപത്തുള്ള സഹോദരന്റെ വീട്ടിൽ നിന്നിരുന്ന അമ്മയെ കത്തിയുമായെത്തി ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ സഹോദരന്റെ കൈയ്ക്കും മുറിവേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.