ഗുണ്ടല്പേട്ടിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? പ്രകൃതിസുന്ദരമായ സ്ഥലമാണ്. വിനോദസഞ്ചാരികള്‍ക്ക് പറ്റിയ താവളമാണ്. എന്നാല്‍ മലയാളികളെ സംബന്ധിച്ച് മറ്റു ചില കാര്യങ്ങള്‍ക്കൂടി അറിഞ്ഞിരിക്കണം ഈ സ്ഥലത്തെപ്പറ്റി. കര്‍ണാടകയില്‍ മൈസൂര്‍ എത്തുന്നതിനു മുമ്പുള്ള ഗുണ്ടല്‍പേട്ട്, നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലൊക്കേഷന്‍ ആയിട്ടുണ്ട്. പക്ഷേ ഗുണ്ടല്‍പേട്ടിന്റെ ‘കറുത്തമുഖം’ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ലൈംഗിക വ്യാപാരം ഒരു നിയന്ത്രണവുമില്ലാതെ ഇവിടെ നിര്‍ബാധം തുടരുകയാണെന്നും കാമം തേടി എത്തുന്നവരില്‍ പലരും എയിഡ്സ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചാണ് മടങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആ കുറിപ്പ് ഇങ്ങനെ-
ഗുണ്ടല്‍പേട്ട് എത്തുമ്പോഴേക്കും ഓടിയെത്തുന്ന ഗൈഡുകള്‍ ആദ്യം ചോദിക്കുന്നത് പെണ്ണ് വേണോ എന്നാണ്. ആവശ്യക്കാരന് ആണെങ്കില്‍ അയാളുടെ മോപ്പടിനെ പിന്തുടര്ന്നാല് മതി, അയാള്‍ നമ്മെ എത്തിക്കുന്ന റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികള്‍ നിരന്നു നില്ക്കുന്നുണ്ടാവും. ചുണ്ട് ചുവപ്പിച്ചു,ഇറുകിയ വസ്ത്രവും ധരിച്ച്, കണ്ണില്‍ കാമം നിറച്ചു ഓരോരുത്തരും നമ്മെ മാടി വിളിക്കും. ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന കാര്യം.
കന്നഡയിലെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് അവര്‍ പുറത്തു വിട്ടത്. ഗുണ്ടല്‍പേട്ട്, മസിനഗുഡി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യഭിചാര ശാലകളിലെ ലൈംഗിക തൊഴിലാളികളായ 70 ശതമാനം സ്ത്രീകളും എയിഡ്സ് ബാധിതര്‍ ആണത്രേ. ഇക്കാര്യം അറിയാതെ മലയാളി യുവാക്കള്‍ പലരും ഇവരുടെ പിടിയിലകപ്പെടുന്നു. പലരും ഒരുനിമിഷക്കെ സുഖത്തിനായി തീരാരോഗത്തിന്റെ പിടിയിലാകുകയും ചെയ്യുന്നു.