ദിലീപേട്ടാ പെട്ടു….പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്റെ പണിപോയി ; നാലാം ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി ദിലീപ്

കൊച്ചി: ”ദീലീപേട്ടാ പെട്ടു”” എന്ന ശബ്ദസന്ദേശം പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിന് അയച്ച പോലീസുകാരന്‍ ഒടുവില്‍ ശരിക്കും പെട്ടു. ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം, അറസ്റ്റിലായ കളമശേരി എ.ആര്‍.ക്യാമ്പിലെ സി.പി.ഒ. അനീഷിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പ്രതിയെ സഹായിച്ചതിനും തെളിവുനശിപ്പിച്ചതിനും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത അനീഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു. പള്‍സറിനെ ചോദ്യം ചെയ്യാന്‍ പോലീസ് ക്ലബിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു സംഭവം. ഇയാളുടെ സഹായത്തോടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന്‍ നാദിര്‍ഷയെയും സുനി ബന്ധപ്പെട്ടു. അനീഷിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, സിംകാര്‍ഡ് അനീഷ് നശിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ തനിക്കു തെറ്റുപറ്റിയതായി അറിയിച്ച് അനീഷ് അന്വേഷണസംഘത്തെ സമീപിക്കുകയും മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

മാപ്പപേക്ഷയിലെ വിവരങ്ങളും ഫോണ്‍വിളിയുടെ രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കുകയും ഇയാളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. കേസില്‍ പ്രതിയെ സഹായിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്തെന്ന ഗുരുതര കുറ്റത്തിനാണ് അനീഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

ആദ്യ മൂന്ന് ജാമ്യാപേക്ഷയും തള്ളിപ്പോയതിനെത്തുടര്‍ന്ന് ഈയാഴ്ച പരിഗണിക്കുന്ന രീതിയില്‍ നാലാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ദിലീപിന്റെ നീക്കം.60 ദിവസമായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപ് പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ രണ്ടു മണിക്കൂര്‍ സബ് ജയിലില്‍നിന്നു പുറത്തുവന്നിരുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുമെന്നും തന്നെ പുറത്തിറക്കിയാല്‍ മറ്റു പ്രശ്നങ്ങളുണ്ടാകില്ലെന്നും ശ്രാദ്ധദിനത്തിലെ സംഭവങ്ങള്‍ മുന്‍നിര്‍ത്തി വാദിക്കാനാകും ദിലീപിന്റെ ശ്രമം.

പധാന മൊഴികള്‍ രേഖപ്പെത്തുന്നതടക്കം അന്വേഷണത്തിന്റെ നിര്‍ണായകഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷയില്‍ ആവശ്യപ്പെടുക. നാദിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും െഹെക്കോടതി 13-നു പരിഗണിക്കും. ഇരു ഹര്‍ജികളെയും എതിര്‍ക്കാനാണ് പോലീസിന്റെ തീരുമാനം. ജയിലില്‍ കിടന്നുതന്നെ ദിലീപിനു സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് ഗണേഷ് കുമാറിന്റെ പ്രസ്താവനയെന്നും അന്വേഷണ സംഘം കോടതിയെ ധരിപ്പിക്കും.

 

 

Related posts