നോ​ട്ടു​നി​രോ​ധ​നം മൂലം ദോ​ഷ​ഫ​ല​ങ്ങ​ൾ നേ​രി​ട്ട​തു പാ​വ​ങ്ങ​ളും ദു​ർ​ബ​ല​രും; നി​രോ​ധ​ന​ശേ​ഷ​മു​ള്ള ഇ​ന്ത്യ അ​ത്ര ശോ​ഭ​ന​മാ​ണെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

 

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ച്ച​ത് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. താ​ത്കാ​ലി​ക ജോ​ലി​യു​ള​ള​വ​രും, ചെ​റി​യ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രും, കൃ​ഷി​ക്കാ​രും, കാ​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ളും, ഭി​ന്ന​ശേ​ഷി​ക്കാ​രും, വ​യോ​ജ​ന​ങ്ങ​ളും നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​ന്‍റെ ദു​രി​തം കൂ​ടു​ത​ൽ അ​നു​ഭ​വി​ച്ച​വ​രാ​ണെ​ന്നും അ​ന്ധ​രാ​യ ബി​ജെ​പി അ​നു​യാ​യി​ക​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന​തു​പോ​ലെ നോ​ട്ട് നി​രോ​ധ​ന​ശേ​ഷ​മു​ള്ള ഇ​ന്ത്യ അ​ത്ര ശോ​ഭ​ന​മാ​ണെ​ന്നു താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

DEMONETISATION (നോ​ട്ടു​നി​രോ​ധ​നം) എ​ന്ന പ​ദം ക​ഴി​ഞ്ഞ ന​വം​ബ​ർ 8നു ​മു​ന്പ് എ​ത്ര പേ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു? അ​തു​വ​രെ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ, ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലു​ള​ള​വ​ർ, നി​യ​മ​ജ്ഞ​ർ എ​ന്നി​വ​രും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും മാ​ത്രം മ​ന​സി​ലാ​ക്കി​യ പ​ദ​മാ​ണ​ത്.

നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ചെ​ല​വ്, ഇ​ത് കാ​ര​ണം ക്യൂ ​നി​ന്ന് മ​രി​ച്ച​വ​ർ, പു​തി​യ നോ​ട്ട​ടി​ക്കാ​ൻ ആ​ർ​ബി​ഐ​ക്കു​ണ്ടാ​യ ചെ​ല​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ദ​ഗ്ധ​രും അ​ല്ലാ​ത്ത​വ​രും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ​ത്യ​ത്തി​ൽ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ച്ച​ത്. താ​ത്കാ​ലി​ക ജോ​ലി​യു​ള​ള​വ​രും, ചെ​റി​യ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രും, കൃ​ഷി​ക്കാ​രും, കാ​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ളും, ഭി​ന്ന​ശേ​ഷി​ക്കാ​രും, വ​യോ​ജ​ന​ങ്ങ​ളും ഇ​തി​ന്‍റെ ദു​രി​തം കൂ​ടു​ത​ൽ അ​നു​ഭ​വി​ച്ച​വ​രാ​ണ്- പി​ണ​റാ​യി പ​റ​ഞ്ഞു.

പ​ണ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ഉ​ൽ​ക്ക​ണ്ഠാ​കു​ല​രാ​ണ്. ഐ​ടി മേ​ഖ​ല താ​ഴേ​ക്കു​പോ​യി. ടൂ​റി​സം മേ​ഖ​യെ ബാ​ധി​ച്ചു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ൾ​പ്പെ​ടെ ടൂ​റി​സ​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല​ട​ക്ക​മു​ള്ള​വ​രും നോ​ട്ടു​നി​രോ​ധ​നം മൂ​ല​മു​ള​ള മാ​ന്ദ്യം അ​നു​ഭ​വി​ക്കു​ന്നി​ല്ലേ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന പോ​ലെ, അ​ല്ലെ​ങ്കി​ൽ അ​ന്ധ​രാ​യ അ​നു​യാ​യി​ക​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന​തു​പോ​ലെ എ​ല്ലാം ശോ​ഭ​ന​മാ​ണെ​ന്നു ഞാ​ൻ ക​രു​തു​ന്നി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.

പ്ര​വാ​സി​ക​ളു​ടെ വ​രു​മാ​ന​വും സ​ർ​ക്കാ​ർ ജോ​ലി​യും ഒൗ​പ​ചാ​രി​ക​മാ​യ തൊ​ഴി​ലും ആ​ശ്ര​യി​ച്ചാ​ണ് ബ​ഹു​ഭൂ​രി​ഭാ​ഗം​പേ​രും കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള​ള കേ​ര​ളം പോ​ലും നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ദോ​ഷ​ഫ​ലം നേ​രി​ടു​ന്നു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി ഇ​തി​ലും മോ​ശ​മാ​യി​രി​ക്കും.

പാ​വ​ങ്ങ​ളും ദു​ർ​ബ​ല​രു​മാ​ണ് ഇ​തി​ന് കൂ​ടു​ത​ൽ ഇ​ര​യാ​യ​തെ​ന്ന വ​സ്തു​ത നാം ​അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. കാ​ണാ​ത്ത ഭാ​വി​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കാ​ര്യം പ​റ​ഞ്ഞ് ഈ ​പ്ര​ശ്നം ന​മു​ക്കു നേ​രി​ടാ​നാ​വി​ല്ല. ഓ​ക്സി​ജ​ൻ ഇ​പ്പോ​ഴാ​ണ് ആ​വ​ശ്യം. സം​ഭ​വി​ച്ചെ​തെ​ല്ലാം മ​റി​ച്ചാ​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ.

ഇ​ത്ത​ര​ത്തി​ലു​ള​ള ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്കും മു​ന്പ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​ല്ല. ഇ​നി​യെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​ടെ​യും അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ച് ഈ ​പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts