ആഢംബര ഭവനങ്ങളുടെ കഥകള്‍ എത്ര കേട്ടാലും കണ്ടാലും നമ്മള് സാധാരണക്കാര്‍ക്ക് അത്ഭുതവും ആശ്ചര്യവുമാണ്. എന്നാല്‍ ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്നിയുടെ കൊട്ടാരത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ ആരുമൊന്നു അമ്പരന്നു പോകും. കാരണം അത്യാഢംബരത്തിനൊരവസാന വാക്കുണ്ടെങ്കില്‍ അത് ഇതാണ് എന്നതാണ് അവസ്ഥ. കാരണം ഇവിടെ കിടപ്പുമുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയിലറ്റും വരെ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്. ഒരു കുടുംബത്തിന് താമസിക്കാന്‍ വേണ്ടി നിര്‍മിച്ച വീടുകളില്‍ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 മുറികളാണ് ഈ വീടിനുള്ളത്. വീട് എന്ന് പറയുന്നതിലും നല്ലത് കൊട്ടാരം എന്ന് പറയുന്നതാവും. ഒരുപക്ഷെ കൊട്ടാരം എന്ന പേര് പോലും ഈ വീടിനു ഒരു പോരായ്മയാകും.
1788 മുറികള്‍ക്ക് പുറമെ 257 ബാത്ത്റൂമുകള്‍, 110 കാര്‍ ഗ്യാരേജുകള്‍, അഞ്ചു സ്വിമ്മിംഗ് പൂളുകള്‍ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ആഡംബരങ്ങള്‍. 1500 പേരെ സുഖമായി ഉള്‍ക്കൊള്ളാന്‍ ഈ വീടിനു കഴിയുകയും ചെയ്യും. 600 റോള്‍സ് റോയിസ് കാറുകള്‍ ഇവിടത്തെ സുല്‍ത്താന്റെ ശേഖരത്തിലുണ്ട്. ഇത് കൂടാതെ 450 ഫെരാരി കാറുകളും അകം മൊത്തം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ജംബോ ജെറ്റ് വിമാനവും ഇദ്ദേഹത്തിനുണ്ട്. ബ്രൂണയ് രാജാവിന്റെ വാഹനകമ്പം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. കുറച്ചു മുമ്പ് സുല്‍ത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ പല ഫോട്ടോകളും പുറത്തുവന്നതോടെയാണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങള്‍ പുറംലോകത്തിനു ലഭിച്ചത്. 2152,782 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. ഇത്രയും സൗകര്യങ്ങളുള്ള വീടിന്റെ വിലയും പൊന്നുംവില തന്നെ. 1.4 ബില്യണ്‍ ഡോളര്‍. അതായത് 8964 കോടി രൂപ.