കാസര്‍ഗോഡ് ഉപ്പളയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയെന്ന് പരാതി. ഉപ്പള മണിമുണ്ടയിലെ അബ്ദുള്‍ ഖാദര്‍ മെഹറുന്നീസ ദമ്പതികളുടെ മകള്‍ ആയിഷ മെഹ്നാസ് (11) ആണ് കൊല്ലപ്പെട്ടത്. മണിമുണ്ട സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. അഞ്ച് ദിവസം മുമ്പാണ് കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റത്. സ്കൂളില്‍ നടന്ന പരീക്ഷയില്‍ ഉത്തര കടലാസില്‍ ചോദ്യം എഴുതി വച്ചുവെന്ന് ആരോപിച്ചാണ് രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് ആയിഷയെ മര്‍ദ്ദിച്ചത്.
ആയിഷയെ അധ്യാപികമാര്‍ മര്‍ദ്ദിക്കുന്നതിന് മറ്റു കുട്ടികള്‍ സാക്ഷികളാണ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ആയിഷയെ അധ്യാപികമാപര് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കണ്ടു നിന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബഹളം കേട്ട് എത്തിയ മറ്റ് അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ആയിഷയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.