ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​നു ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് കു​​​റ​​​വാ​​​യ​​​തി​​​നെ തുടർന്ന് പൂർണ ഗർഭിണിയെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിട്ടു; ആശുപത്രി യിലെത്തും മുൻപ് യുവതി കാറിനുള്ളിൽ പ്രസവിച്ചു; നിലത്തുവീണ നവജാത ശിശു പിന്നീട് മരിച്ചു

പൊ​​​ൻ​​​കു​​​ന്നം: കാ​​​റി​​​നു​​​ള്ളി​​​ൽ പ്ര​​​സ​​​വി​​​ച്ച യു​​​വ​​​തി​​​യു​​​ടെ ന​​​വ​​​ജാ​​​ത​​​ശി​​​ശു മ​​​രി​​​ച്ചു. മു​​​ണ്ട​​​ക്ക​​​യം കോ​​​രു​​​ത്തോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ മുപ്പത്തിരണ്ടുകാ​​​രി​​​യാ​​​ണ് കാ​​​റി​​​നു​​​ള്ളി​​​ൽ പ്ര​​​സ​​​വി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റി​​​നു പൊ​​​ൻ​​​കു​​​ന്ന​​​ത്തു​​​നി​​​ന്നു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്പോ​​​ഴാ​​​ണ് സം​​​ഭ​​​വം.

പൊ​​​ൻ​​​കു​​​ന്നം കോ​​​ട​​​തി​​​ക്ക​​​വ​​​ല​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് പ്ര​​​സ​​​വ​​​സം​​​ബ​​​ന്ധ​​​മാ​​​യ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ​​​ത്. ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​നു ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭ​​​ർ​​​ത്താ​​​വു​​​മാ​​​യി കാ​​​റി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു വ​​​ര​​​വേ ശ​​​ക്ത​​​മാ​​​യ പ്ര​​​സ​​​വ​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​ര​​​ത്ത് എ​​​ത്താ​​​റാ​​​യ​​​പ്പോ​​​ൾ ക​​​ഠി​​​ന​​​മാ​​​യ വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നു യു​​​വ​​​തി കാ​​​റി​​​നുള്ളിൽ പ്ര​​​സ​​​വി​​​ക്കു​​​ക​​​യായിരുന്നു.

പ്ര​​​സ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​വ​​​ജാ​​​ത​​​ശി​​​ശു കാ​​​റി​​​നു​​​ള്ളി​​​ലേ​​​ക്കു വീ​​​ണു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ഉ​​​ട​​​ൻ​​​ത​​​ന്നെ ലേ​​​ബ​​​ർ റൂ​​​മി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും പെ​​​ൺ​​​കു​​​ഞ്ഞാ​​​യ ന​​​വ​​​ജാ​​​ത​​​ശി​​​ശു മ​​​ര​​​ണ​​​പ്പെ​​​ട്ടു. യു​​​വ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും സീ​​​റ്റി​​​ൽ​​​നി​​​ന്നു ന​​​വ​​​ജാ​​​ത ശി​​​ശു കാ​​​റി​​​നു​​​ള്ളി​​​ലേ​​​ക്കു വീ​​​ണ​​​തു​​​മൂ​​​ല​​​മു​​​ള്ള ക്ഷ​​​ത​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts