ന്യൂഡൽഹി: പുതിയ 50 രൂപ നോട്ടിനു പിന്നാലെ കേന്ദ്രം 100 രൂപ നാണയവും പുറത്തിറക്കുന്നു. എഡിഎംകെ സ്ഥാപകനും ചലച്ചിത്ര താരവുമായിരുന്ന എംജിആറിന്റെയും സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടേയും സ്മരണാണർഥമാണ് 100 രൂപ നാണയം പുറത്തിറക്കുന്നത്.
ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇരുവരുടേയും ജന്മ ശതാബ്ദിയോടനുബന്ധിച്ച് പുതിയ അഞ്ച് രൂപ, 10 രൂപ നാണയവും ആർബിഐ പുറത്തിറക്കും.