നിയാസ് മുസ്തഫ
കോട്ടയം: മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫി നു വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയെ ലീഗ് ഉടൻ പ്രഖ്യാപി ക്കും. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച അവസാനഘട്ടത്തി ലാണ്.
അന്തിമപട്ടികയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദും മലപ്പുറം ജില്ലാ സെക്രട്ടറി കെഎൻഎ ഖാദറും ഇടം നേടിയതാ യിട്ടാണ് ലീഗ് നേതൃത്വത്തിൽനിന്നു ലഭിക്കുന്ന വിവരം. അദ്ഭുത ങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരാളായിരിക്കും സ്ഥാനാർഥി. മുൻ താനൂർ എംഎൽഎ അബ്ദുർറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവരുടെ പേരു കളും മുന്പ് ഉയർന്നുവന്നിരുന്നു.
സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ലീഗ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് മണ്ഡലത്തിലെ നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും സർവേ നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് കെപിഎ മജീദ് രാഷ്ട്രദീപികയോട് പറഞ്ഞു.
സംസ്ഥാന നേതൃത്വം ഇത്തരത്തിൽ ഒരു സർവേയും നടത്തിയിട്ടില്ല. മറ്റേതെങ്കിലും ഏജൻസികൾ നടത്തിയിട്ടുണ്ടാവാം. അതിനു ലീഗ് നേതൃത്വവുമായി ബന്ധമില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ അഭിപ്രായങ്ങളൊന്നും പറയാനില്ല- കെപിഎ മജീദ് പറ ഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ വേണ്ടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചത്. ഒക്ടോബർ 11നാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും.
നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും. ഇന്നു മുതൽ മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 38,057വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി സിപിഎമ്മിലെ പി.പി ബഷീറിനെ തോൽപ്പിച്ചത്. 2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര മണ്ഡലത്തിൽ 40,529വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.