നിറവയറുമായി റാംപിൽ കാറ്റ്വാക്ക് നടത്തുന്ന പ്രശസ്ത മോഡൽ മയ റൂത്ത് ലീയുടെ ചിത്രങ്ങൾ വൈറലായി. ന്യൂയോർക്ക് ഫാഷൻ വീക്കിലാണ് പൂർണ ഗർഭിണിയായ മയ റൂത്ത് ലീ റാംപിലൂടെ നടന്നത്. പ്രമുഖ വസ്ത്ര ഡിസൈനർമാരായ മൈക്ക് എക്കോസ്, സോ ലാട്ടാ എന്നിവർ തയാറാക്കിയ മനോഹര വസ്ത്രവും ധരിച്ചായിരുന്നു മയ എത്തിയത്.
പ്രമുഖ ഫാഷൻ ഷോ സംഘാടകരായ വോഗ് റണ്‍വേയുടെ ഡയറക്ടറർ നിക്കോൾ ഫെൽപ്സ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ മയയുടെ ചിത്രങ്ങൾ പങ്കുവച്ചത്. മാത്രമല്ല മയയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ വൈറലായതോടെ മയയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടത്തിയ ലാക്മി ഫാഷൻ വീക്കിൽ നിറവയറുമായെത്തിയ പ്രമുഖ മോഡൽ കരോൾ ഗ്രേഷ്യസ് വാർത്തകളിൽ ഇടംനേടിയിരുന്നു.