മോഹന്‍ലാല്‍ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം വില്ലന്‍ ആണ് ഇപ്പോള്‍ സംസാരവിഷയം. നിരവധി തവണ റിലീസിംഗുകള് മാറ്റിവച്ചാണ് വില്ലന്‍ ആദ്യം വാര്‍ത്ത സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ മറ്റൊരു റിക്കാര്‍ഡുമായാണ് വില്ലന്റെ വരവ്. മോഹന്‍ലാലിനൊപ്പം തെന്നിന്ത്യയില്‍ താരങ്ങളായ വിശാല്‍, ഹന്‍സിക, ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8k ടെക്നോളജി ഉപയോഗിയ്ക്കുന്ന സിനിമ എന്ന പ്രത്യേകതയും വില്ലനുണ്ട്. ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയ വില്ലനെ കുറിച്ചുള്ള പുതിയ വാര്‍ത്ത എന്തെന്നാല്‍ ചിത്രത്തിന്റെ സംപ്രേക്ഷണാവകാശത്തെ കുറിച്ചാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്സ് വമ്പന്‍ തുകയ്ക്ക് സൂര്യ ടി വി സ്വന്തമാക്കിരിക്കുന്നു.
ഏഴ കോടി എന്ന വമ്പന്‍ രൂപയ്ക്കു ആണ് സൂര്യ ടീവീ സാറ്റലൈറ്റ് റൈറ്സ് നേടി എടുത്തത്.ഇതൊരു മലയാള ചിത്രത്തിനെ സംബന്ധിച്ചു റെക്കോര്‍ഡാണ്. റീലിസിനു മുന്‍പ് മറ്റൊരു മലയാളം ചിത്രത്തിനും ഇത്രയും ഉയര്‍ന്ന സാറ്റലൈറ്റ് നേട്ടം ലഭിച്ചിട്ടില്ല നേരത്തെ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് റെക്കോര്‍ഡ് തുകക്ക് വിറ്റിരുന്നു. ബോളിവുഡിലെ പ്രമുഖ മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ‘വില്ലന്റെ’ ഓഡിയോ അവകാശം സ്വന്തമാക്കിയത്. 50 ലക്ഷം രൂപയാണ് ‘ജംഗ്ലീ മ്യൂസിക്’ ഇതിനായി മുടക്കിയത്.
ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കൂടാതെ കേരളകര കണ്ട ഏറ്റുവും വലിയ റിലീസിന് ഒരുങ്ങുകയാണ് വില്ലന്‍. കേരളത്തിന് പുറത്തും വമ്പന്‍ റിലീസ് ഒരുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യയിലെ മറ്റു ഭാഷകളിലും ചിത്രത്തിന്റെ ഡബ്ബഡ് വേര്‍ഷന്‍ റിലീസ് ചെയ്യും.